Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

Friday, 5 August 2011

സച്ചിന് റേസിങ് ടീം


മുംബൈ

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിങ്ങും റേസിങ് ടീം ഫ്രാഞ്ചൈസി സ്വന്തമാക്കും. അഞ്ചു മില്യണ്‍ ഡോളര്‍ വീതം മുടക്കിയാണ് ഇരുവരും ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. ഡിസംബര്‍ 18നു നടക്കുന്ന ഐ 1 സൂപ്പര്‍ സീരിസില്‍ ഇരുവരുടെയും ടീമുകള്‍ മത്സരിക്കും. ടീം ഉടമകളെ വരുന്ന ആഴ്ച പ്രഖ്യാപിക്കും. ലേലത്തിലൂടെയല്ല ടീമിനെ സ്വന്തമാക്കുകയെന്നു പ്രൊമോട്ടര്‍ അറിയിച്ചു.

രണ്ടു കാറുകള്‍ വീതമുള്ള ഒന്‍പതു ടീമുകളാണുള്ളത്. ഏഴ് ആഴ്ചയ്ക്കിടെ 14 മത്സരങ്ങള്‍ നടക്കും. ഏഴ് ഏഷ്യന്‍ സിറ്റികളിലാകും മത്സരം. ചെന്നൈ (ഇന്ത്യ), അബുദാബി, ദോഹ, ദുബായി (അറേബ്യന്‍ മേഖല), ക്വാലലംപുര്‍ (മലേഷ്യ), പാട്യ (തായ് ലന്‍ഡ്) എന്നിവടങ്ങളിലാണു മത്സരം.

ക്രിക്കറ്റ്, ബോളിവുഡ് താരങ്ങള്‍, വന്‍കിട വ്യവസായികള്‍ എന്നിവര്‍ക്കു റേസിങ് ടീം സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നു മച്ച്ദാര്‍ മോട്ടോര്‍സ്പോര്‍ട്സ് സിഇഒ എം. ദര്‍ശന്‍ പറഞ്ഞു. ഇന്ത്യന്‍ നഗരങ്ങള്‍ ആസ്ഥാനമാക്കിയുള്ള ഒന്‍പതു ടീമുകളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാനാണ് ഇവര്‍ക്കു താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു.

ഫോര്‍മുല വണ്‍ റേസിങ്ങിന്‍റെ ആരാധകനും ഫെരാരി കാര്‍ ഉടമയുമാണു സച്ചിന്‍.

Tuesday, 26 July 2011

ലോര്‍ഡ്സില്‍ ഇന്ത്യ തറപറ്റി


ലണ്ടന്‍

ഇംഗ്ലണ്ടിനെതിരേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 196 റണ്‍സിന്‍റെ കനത്ത തോല്‍വി. ലോക റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം ഇതു തന്നെയോ എന്നു സഹതപിക്കേണ്ട അവസ്ഥയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയ്ക്കെതിരേയുള്ള ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിനു മുന്നില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സും രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സും സ്വന്തമാക്കി. ഇന്ത്യയാകട്ടെ ഒന്നാം ഇന്നിങ്സില്‍ 286 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 261 റണ്‍സിനും ഓള്‍ ഔട്ട്.

ഒന്നാം ഇന്നിങ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ കെവിന്‍ പീറ്റേഴ്സണും (202) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ മാറ്റ് പ്രയറും (103) ഇംഗ്ലണ്ടിനായി ബാറ്റിങ്ങിലും, രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ബൗളിങ്ങിലും ആതിഥേയര്‍ക്കായി തിളങ്ങി. പീറ്റേഴ്സണ്‍ മാന്‍ ഒഫ് ദ മാച്ച്.

ആന്‍ഡേഴ്സണ്‍ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിനുമര്‍ഹനായി. രാഹുല്‍ ദ്രാവിഡ് നേടിയ 103 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ രക്ഷിച്ചത്. പ്രവീണ്‍ കുമാര്‍ അഞ്ച് വിക്കറ്റ് അടക്കം ആകെ ആറ് വിക്കറ്റുകളും നേടി.

ഒന്നാം റാങ്കുകാരെന്ന വിശേഷണത്തോട് മത്സരത്തില്‍ ഒരിക്കല്‍പ്പോലും നീതിപുലര്‍ത്താനാകാതിരുന്ന ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സില്‍ പൊരുതിയത് 78 റണ്‍സ് നേടിയ സുരേഷ് റെയ്നയും 56 റണ്‍സ് നേടിയ വി.വി.എസ്. ലക്ഷ്മണും മാത്രം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകള്‍ നിശ്ചിത ഇടവേളകളില്‍ വീഴ്ത്താന്‍ ഇംഗ്ലണ്ടിനായി. 

Tuesday, 19 July 2011

നാല് ഇന്ത്യന്‍ താരങ്ങള്‍

ദുബായ്

ഐസിസിയുടെ ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ടെസ്റ്റ് ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍- സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്. ഓണ്‍ലൈന്‍ പോള്‍ വഴിയായിരുന്നു തെരഞ്ഞെടുപ്പ്.

ജെഫ് ബോയ്ക്കോട്ട്, ജാക്ക് ഹോബ്സ്, ലെന്‍ ഹൂട്ടണ്‍, ഹനീഫ് മുഹമ്മദ് തുടങ്ങിയ ഇതിഹാസ താരങ്ങളെ പിന്തള്ളിയാണ് ഓപ്പണര്‍മാരുടെ സ്ഥാനം ഗവാസ്കറും സേവാഗും സ്വന്തമാക്കിയത്. നാല് ഓസ്ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റിന്‍ഡീസ് താരങ്ങളും പാക്കിസ്ഥാനില്‍ നിന്ന് ഒരാളും ടീം ലിസ്റ്റില്‍ ഇടംപിടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 2000 മത്സരം തികയുന്ന ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റിനു മുന്നോടിയായാണ് ഓള്‍ ടൈം ഇലവനെ തെരഞ്ഞെടുക്കാന്‍ ഐസിസി തീരുമാനിച്ചത്. ലോര്‍ഡ്സ് ടെസ്റ്റ് വ്യാഴാഴ്ച തുടങ്ങും.

ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ടെസ്റ്റ് ഇലവനില്‍ നാലാം നമ്പരിലാണു സച്ചിന്‍. മൂന്നാമനായി ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനും അഞ്ചാമനായി വെസ്റ്റിന്‍ഡീസിന്‍റെ ബ്രയന്‍ ലാറയും. ഗ്രെഗ് ചാപ്പല്‍, വാലി ഹമ്മന്‍ഡ്, ജോര്‍ജ് ഹെഡ്ലി, ജാവേദ് മിയാന്‍ദാദ്, ഗ്രെയിം പൊള്ളോക്ക്, റിക്കി പോണ്ടിങ്, വിവിയന്‍ റിച്ചാര്‍ഡ്സ് തുടങ്ങിയ പ്രമുഖരെയാണ് ഈ സ്ഥാനങ്ങളിലേക്ക് ഇടം ഉറപ്പിക്കാന്‍ മൂവരും പിന്തള്ളിയത്.

ഇയാന്‍ ബോതം, റിച്ചാര്‍ഡ് ഹാഡ്ലി, ജാക്വസ് കാലിസ്, ഇമ്രാന്‍ ഖാന്‍, ഗാരി സൊബേഴ്സ്, ഫ്രാങ്ക് വോറല്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളി ഓള്‍ റൗണ്ടര്‍ പൊസിഷന്‍ കപില്‍ സ്വന്തമാക്കി. മാര്‍ക്ക് ബൗച്ചര്‍, ജെഫ് ഡുജോണ്‍സ് റോഡ് മാര്‍ഷ് എന്നിവരുടെ വെല്ലുവിളി അതിജീവിച്ച് വിക്കറ്റ് കീപ്പറായി ആദം ഗില്‍ ക്രിസ്റ്റ് ഇടം കണ്ടെത്തി.

ടീം: ബാറ്റ്സ്മാന്‍മാര്‍- ഗവാസ്കര്‍, സേവാഗ് (ഇന്ത്യ, ഓപ്പണര്‍മാര്‍), ബ്രാഡ്മാന്‍ (നമ്പര്‍ 3 ഓസ്ട്രേലിയ), സച്ചിന്‍ (നമ്പര്‍ 4 ഇന്ത്യ), ലാറ (നമ്പര്‍ 5 വെസ്റ്റിന്‍ഡീസ് ). ഓള്‍ റൗണ്ടര്‍: കപില്‍ ദേവ് (ഇന്ത്യ). വിക്കറ്റ് കീപ്പര്‍: ആദം ഗില്‍ക്രിസ്റ്റ് (ഓസ്ട്രേലിയ). സ്പിന്നര്‍: ഷെയ്ന്‍ വോണ്‍ (ഓസ്ട്രേലിയ). പേസര്‍മാര്‍: വസീം അക്രം (പാക്കിസ്ഥാ ന്‍), കട്ലി ആംബ്രോസ് (വെസ്റ്റിന്‍ഡീ സ്), ഗ്രെന്‍ മക്ഗ്രാത്ത് (ഓസ്ട്രേലിയ). 

സച്ചിന്‍ ലോകോത്തര ക്രിക്കറ്റര്‍

ലണ്ടന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണു ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററെന്നു വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. സച്ചിനേക്കാള്‍ മികച്ച ക്രിക്കറ്റ് താരത്തെ ഇതുവരെ കണ്ടിട്ടില്ല. പതിനാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇറങ്ങിയ സച്ചിനു 38 വയസായി. ഈ പ്രായത്തില്‍ അദ്ദേഹത്തേക്കാള്‍ മികച്ച കളിക്കാരനില്ല. ലോര്‍ഡ്സില്‍ സച്ചിന്‍ നൂറാമതു സെഞ്ചുറി നേടുമെന്നു പ്രതീക്ഷിക്കുന്നു. അതു കാണാന്‍ പോവുമെന്നും അദ്ദേഹം പറഞ്ഞു.

ധോണിപ്പരസ്യത്തിനെതിരേ ഹര്‍ഭജന്‍

ന്യൂഡല്‍ഹി

മദ്യ കമ്പനികളുടെ പരസ്യത്തെച്ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഭ്യന്തര കലഹം. നായകന്‍ ധോണി അഭിനയിച്ച പരസ്യത്തിനെതിരേ ഹര്‍ഭജനാണു രംഗത്തെത്തിയത്. ധോണി അഭിനയിച്ച മക്ഡവല്‍സ് പരസ്യത്തിനെതിരേ നിര്‍മാതാക്കളായ യുബി ഗ്രൂപ്പിനു ബാജി വക്കീല്‍ നോട്ടീസയച്ചു.

ഹര്‍ഭജന്‍ അഭിനയിച്ച റോയല്‍ സ്റ്റാഗ് പരസ്യത്തെ പരിഹസിക്കുന്നതാണു ധോണിയുടെ പരസ്യചിത്രമെന്നു നോട്ടീസില്‍ പറയുന്നു. തന്നെയും കുടുംബത്തെയും സിഖ് സമുദായത്തെയും അപമാനിക്കുന്നതാണിത്. പരസ്യം പിന്‍വലിച്ചു മാപ്പു പറയണമെന്നു ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പരസ്യം പിന്‍വലിക്കില്ലെന്നു യുബി ഗ്രൂപ്പ് ഉടമ വിജയ് മല്യ. ഹര്‍ഭജനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതല്ല പരസ്യം. ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു
.

Monday, 18 July 2011

അര്‍ജുന:പട്ടികയില്‍ 7 മലയാളികള്‍

Monday, July 18, 2011

ന്യൂഡല്‍ഹി

ദേശീയ കായിക പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചു. ദ്രോണാചാര്യ പുരസ്കാരത്തിനു നാലുപേരെയും അര്‍ജുന അവാര്‍ഡിന് ഏഴുപേരെയുമാണു നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ഖേല്‍രത്ന അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ ഉള്‍പ്പെടുത്തി. ജോപോള്‍ അഞ്ചേരി, സജി തോമസ്, പ്രീജ ശ്രീധരന്‍, രഞ്ജിത് മഹേശ്വരി, ദീപിക പള്ളിക്കല്‍, കെ.സി. ലേഖ, എന്‍. ഉഷ എന്നിവരാണ് അര്‍ജുന പുരസ്കാര പട്ടികയിലുള്ളത്. ദ്രോണാചാര്യ അവാര്‍ഡ് പട്ടികയില്‍ പരിശീലകരായ സുനില്‍ എബ്രഹാം, തങ്കച്ചന്‍ മാത്യു, രാജു പോള്‍, എം.എ. ജോര്‍ജ്, പി.ആര്‍. പുരുഷോത്തമന്‍ എന്നിവരും ഉള്‍പ്പെട്ടതായി സൂചന.

ബ്രസീലും പുറത്ത്

Monday, July 18, 2011

ലാ പ്ലാറ്റ

കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കു പിന്നാലെ ബ്രസീലും പുറത്ത്. പരാഗ്വെയോടാണു (2-0 )മഞ്ഞപ്പട അടിയറവു പറഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലു കിക്കുകളില്‍ ഒന്നു പോലും വലയിലെത്തിക്കാന്‍ ബ്രസീലിനു കഴിഞ്ഞില്ല. ഇതോടെ സെമി കാണാതെ ബ്രസീല്‍ പുറത്തായി.

ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനുളള അവസരങ്ങള്‍ മുതലാക്കാനായില്ല. കളിക്കിടെ ഫൗളിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം കളിക്കാര്‍ തമ്മിലുളള ഉന്തുംതളളിലും വരെയെത്തി. ഇതേത്തുടര്‍ന്നു ബ്രസീലിന്‍റെ ലൂക്കാസ് ലീവയും പരാഗ്വെയുടെ അന്‍റോളിന്‍ അകാരസിയും ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. അവസാനം വരെ ഗോള്‍ നേടാതെ സമനില തുടര്‍ന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു.

Sunday, 17 July 2011

ജനിച്ചത് അര്‍ജന്‍റീനയില്‍

Monday, July 18, 2011

അര്‍ജന്‍റീനയ്ക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 ന്‍റെ ജയത്തിന് ഉറുഗ്വെ കടപ്പെട്ടിരിക്കുന്നത് ഗോളി ഫെര്‍ണാന്‍ഡൊ മുസ്ലെരയോട്. ഷൂട്ടൗട്ടില്‍ കാര്‍ലോസ് ടെവസിന്‍റെ പെനല്‍റ്റി ഷോട്ട് തടുത്തിടുകയും അതിന് മുന്‍പ് എണ്ണം പറഞ്ഞ നിരവധി സേവുകള്‍ നടത്തുകയും ചെയ്ത മുസ്ലെര ഉറുഗ്വെയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍, ജന്മനാടിനെ കരയിച്ചവന്‍ എന്ന വിശേഷണവും ഈ ഗോളിക്കു ചേരും.

അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരിസിലായിരുന്നു മുസ്ലെരയുടെ ജനനം. വളര്‍ന്നത് ഉറുഗ്വെയില്‍. എന്നാല്‍, ഏത് ദേശക്കാരനാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം നല്‍കും- ഞാന്‍ ഉറുഗ്വെക്കാരന്‍ തന്നെ.

മത്സരവും ജയവും സ്വപ്നസമാനമായിരുന്നുവെന്നും ഏറെ ആഹ്ലാ ദത്തിലാണ് തങ്ങളെന്നും മുസ്ലെര. ഇറ്റാലിയന്‍ ക്ലബ് ലാസിയോയുടെ താരമായിരുന്നു ഈ ഇരുപത്തഞ്ചുകാരന്‍. ഇറ്റലിയില്‍ നാല് വര്‍ഷം ചെലവഴിച്ച ശേഷം തുര്‍ക്കി ക്ലബ് ഗലത്സരെയുമായി കരാറിലെത്താന്‍ തയാറെടുക്കു കയാ ണിപ്പോള്‍.

റെയ്നയ്ക്കു സെഞ്ചുറി

Monday, July 18, 2011

ടൗന്‍റണ്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടക്കുന്ന ത്രിദിന സന്നാഹ മത്സരത്തില്‍ സോമര്‍സെറ്റിനെതിരേ ഇന്ത്യയ്ക്കു സമനില. അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 16.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഗൗതം ഗംഭീറും (36) അഭിനവ് മുകുന്ദും (33) പുറത്താകാതെ നിന്നു. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 224 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സില്‍ 425 റണ്‍സ് നേടിയ സോമര്‍സെറ്റ്, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയില്‍ ഇന്നലെ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി സുരേഷ് റെയ്ന സെഞ്ചുറി സ്വന്തമാക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് 112 പന്ത് നേരിട്ട് 103 റണ്‍സുമായി പുറത്താകാതെ നിന്നു റെയ്ന. അഞ്ച് കൂറ്റന്‍ സിക്സറുകളും 14 ബൗണ്ടറികളും അടങ്ങുന്ന ഇന്നിങ്സായിരുന്നു ഇത്. 201 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ വഴങ്ങി. സോമര്‍സെറ്റിനു വേണ്ടി ഓപ്പണര്‍ ആന്‍ഡ്രൂ സ്ട്രൗസ് രണ്ടാമിന്നിങ്സില്‍ 109 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകളും നേടിയത് അമിത് മിശ്ര.

റെയ്ന സെലക്ഷന്‍ ഉറപ്പിച്ചു?

ഇംഗ്ലണ്ടിനെതിരേ 21ന് ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനു പകരം സുരേഷ് റെയ്ന ഇടംപിടിക്കാന്‍ സാധ്യത വര്‍ധിച്ചു. സോമര്‍സെറ്റിനെതിരേയുള്ള സന്നാഹ മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും അടങ്ങുന്ന പ്രമുഖര്‍ പരാജയപ്പെട്ടപ്പോള്‍ 103 റണ്‍സോടെ പുറത്താകാതെ നിന്ന് ഇന്ത്യയുടെ മാനം കാത്തത് റെയ്നയാണ്.

യുവരാജിനെക്കാള്‍ അഞ്ച് വയസിന് ഇളപ്പമുള്ള റെയ്ന വെസ്റ്റിന്‍ഡീസില്‍ പുറത്തെടുത്ത പ്രകടനത്തിന്‍റെ അടുത്ത പടിയിലേക്കു കടക്കുന്ന പ്രകടനമാണ് ഇവിടെ പുറത്തെടുത്തത്. യുവരാജ് സോമര്‍സെറ്റിനെതിരേ റണ്‍സൊന്നും സ്കോര്‍ ചെയ്യാതെ പുറത്താകുകയും ചെയ്തു.

ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരായ ദൗര്‍ബല്യമാണ് ഇതുവരെ റെയ്നയെ വലച്ചത്. 2010-11 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്നതിനും കാരണം ഇതായിരുന്നു. എന്നാല്‍, വിന്‍ഡീസ് പര്യടനത്തിലും സോമര്‍സെറ്റിനെതിരേയുള്ള സന്നാഹ പോരാട്ടത്തിലും ഈ പ്രശ്നം ഏറെക്കുറെ പരിഹരിച്ചതിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് റെയ്ന കാട്ടുന്നത്. രവി രാംപോളും ഫിഡില്‍ എഡ്വേര്‍ഡ്സും ഉള്‍പ്പെട്ട വിന്‍ഡീസ് ഫാസ്റ്റ് ബൗളിങ് നിരയ്ക്കെതിരേ ഒരിക്കല്‍പ്പോലും ഷോര്‍ട്ട് പിച്ചില്‍ പുറത്തായതുമില്ല റെയ്ന.

ഇതുവരെ അവസരം കിട്ടിയ 34 ടെ സ്റ്റുകളില്‍ നിന്ന് 1639 റണ്‍സാണ് യുവരാജ് സിങ്ങിന്‍റെ നേട്ടം.

കൊളംബിയയെ പെറു അട്ടിമറിച്ചു

Monday, July 18, 2011

കൊര്‍ഡൊബ

എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ച് പെറു സെമി യോഗ്യത സ്വന്തമാക്കി. അര്‍ജന്‍റീനയെ കീഴടക്കിയ ഉറുഗ്വെയാണ് സെമിയില്‍ അവരുടെ എതിരാളികള്‍. ഉറുഗ്വെ ഉള്‍പ്പെട്ട സി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പെറു മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരിലൊരു ടീമായാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.

എ ഗ്രൂപ്പില്‍ അര്‍ജന്‍റീനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ക്വാര്‍ട്ടറിലെത്തിയ കൊളംബിയയ്ക്ക് പെറുവിനെതിരേ തൊട്ടതെല്ലാം പിഴച്ചു. ഗ്രൂപ്പില്‍ ടീമിന്‍റെ കുതിപ്പിന് ഊര്‍ജം പകര്‍ന്ന സ്ട്രൈക്കര്‍ റദമെല്‍ ഫാല്‍ക്കൊ 66ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി പാഴാക്കി ലീഡ് നേടാനുള്ള അവസരം തുലച്ചതടക്കം കൊളംബിയ നഷ്ടപ്പെടുത്തിയ സുവര്‍ണാവസരങ്ങള്‍ നിരവധി. മിഡ്ഫീല്‍ഡര്‍മാര്‍ കാര്‍ലോസ് ലൊബട്ടൊണും യുവാന്‍ വര്‍ഗാസുമാണ് പെറു സ്കോറര്‍മാര്‍.

നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും വലകുലുക്കാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിലെ 12ാം മിനിറ്റില്‍ ഗോളി ലൂയിസ് മാര്‍ട്ടിനസിന്‍റെ പിഴവ് കൊളംബിയയ്ക്ക് വിനയായി. വര്‍ഗാസ് തൊടുത്ത ഫ്രീ കിക്ക് കൈയിലൊതുക്കുന്നതില്‍ പരാജയപ്പെട്ടു മാര്‍ട്ടിന്‍സ്, അവസരം മുതലാക്കി പന്ത് വലയിലെത്തിക്കാന്‍ പകരക്കാരനായിറങ്ങിയ ലൊബട്ടൊണ് ഏറെ കഷ്ടപ്പെ ടേണ്ടി വന്നില്ല.

ഗോള്‍ വീണതോടെ എങ്ങനെയും സമനില സ്വന്തമാക്കാനുള്ള ശ്രമത്തിലായി കൊളംബിയ പെറു ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഇങ്ങനെയുള്ള ഒരു ആക്രമണത്തിനിടെ പന്ത് കാലില്‍ ലഭിച്ച പൗളൊ ഗ്വെരേരൊ ശരവേഗത്തില്‍ കൊളംബിയന്‍ ഗോള്‍മുഖത്തേക്ക് പ്രത്യാക്രമണം നടത്തി വര്‍ഗാസിന് പാസ് നല്‍കി. വര്‍ഗാസ് ഉഗ്രനൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

ടൂര്‍ണമെന്‍റില്‍ ഇതുവരെ ടീം പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനമായിരുന്നു എക്സ്ട്രാ ടൈമിലെ മുപ്പത് മിനിറ്റിലേതെന്ന് പെറു കോച്ച് സെര്‍ജിയോ മര്‍കരിയന്‍.

ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

Monday, July 18, 2011

ലണ്ടന്‍

ഇന്ത്യയ്ക്കെതിരേ 21ന് ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 12 അംഗ ഇം ഗ്ലണ്ട് ടീമായി. ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര വിജയിച്ച ടീമില്‍ അംഗമായിരുന്ന സ്റ്റീവന്‍ ഫിന്നിനു പകരം ടിം ബ്രെസ്നനെ ഉള്‍പ്പെടുത്തിയതു മാത്രം മാറ്റം. കഴിഞ്ഞ ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനു ശേഷം പരുക്കിനെത്തുടര്‍ന്ന് വലഞ്ഞ ബ്രെസ്നന്‍ ഫിറ്റ്നസ് തെളിയിച്ച് ടീമില്‍ തിരിച്ചെത്തുകയായിരുന്നു.

ജയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് ട്രെംലറ്റ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുള്‍പ്പെടുന്ന പേസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കരുത്ത് ബ്രെസ്നന്‍റെ വരവോടെ ഇരട്ടിയാകുമെന്ന് ഇംഗ്ലണ്ട് സെലക്റ്റര്‍ ജെഫ് മില്ലര്‍.

ടീം: ആന്‍ഡ്രൂ സ്ട്രൗസ് (ക്യാപ്റ്റന്‍), അലിസ്റ്റര്‍ കുക്ക്, ജൊനാഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്സണ്‍, ഇയാന്‍ ബെല്‍, ഓയിന്‍ മോര്‍ഗന്‍, മാറ്റ് പ്രയര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗ്രെയിം സ്വാന്‍, ക്രിസ് ട്രെംലറ്റ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ടിം ബ്രെസ്നന്‍.

കണ്ണീര്‍ കോപ്പ

സാന്‍റ ഫെ

സ്വന്തം നാട്ടിലെ ടൂര്‍ണമെന്‍റ്, ലോകോത്തര താരനിര, 1993ന് ശേഷമുള്ള കിരീടവരള്‍ച്ചയ്ക്ക് ഇത്തവണ അര്‍ജന്‍റീന പരിഹാരം കാണുമെന്നു തന്നെ വി ശ്വസിച്ചു ആരാധകര്‍. പക്ഷേ, ആരാധകര്‍ക്കു നിരാശ സമ്മാനിക്കുന്ന പതിവ് ആവര്‍ത്തിക്കുക തന്നെ ചെയ്തു അര്‍ജന്‍റീന.

ആജന്മ വൈരികളായ ഉറുഗ്വെയ്ക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ 5-4 നു കൈവിടുകയായിരു ന്നു ആതിഥേയര്‍. നിശ്ചി ത സമയ ത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 സമനിലയില്‍ തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. സെമിയില്‍ പെറുവാണ് ഉറുഗ്വെയുടെ എതിരാളികള്‍. 

ആ നകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന സാന്‍റ ഫെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് മുന്നില്‍ വില്ലനായത് പെനല്‍റ്റി ഷോട്ട് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട സൂപ്പര്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ്. ഷൂട്ടൗട്ടിലെ മൂന്നാം കിക്കെടുത്ത ടെവസിന്‍റെ ഷോട്ട് തടഞ്ഞിട്ട് ഉറുഗ്വെയന്‍ ഗോളി ഫെര്‍ണാന്‍ഡൊ മുസ്ലെ ര ഹീറോയായി. 

അര്‍ജന്‍റീനയ്ക്കായി ലയണല്‍ മെസി, നിക്കൊളാസ് ബുര്‍ഡിസൊ, ഹാവിയര്‍ പാസ്റ്റോര്‍, ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍ എന്നിവര്‍ പെനല്‍റ്റി ഷോട്ടുകള്‍ വലയിലെത്തിച്ചു. ഉറുഗ്വെയ്ക്കായി ഡീഗോ ഫോര്‍ലാനും ലൂയി സുവാര സും ആന്ദ്രെ സ്കോട്ടിയും വാള്‍ട്ടര്‍ ഗര്‍ഗാനൊയും മാക്സിമിലിയാനൊ പെരേരയും പെനല്‍റ്റി സ്പോട്ടില്‍ നിന്ന് ലക്ഷ്യം കണ്ടു. 

നേരത്തേ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന വൈരത്തിനുടമകള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിലെ ഉറുഗ്വെ ലീഡ് നേടി. ഡീഗൊ പെരെസ് സ്കോറര്‍. ഈ വെറ്ററന്‍ മിഡ്ഫീല്‍ഡറുടെ കരിയറിലെ കന്നി ഗോള്‍. എന്നാല്‍ 12 മിനിറ്റിനു ശേഷം ലയണല്‍ മെസിയുടെ പാസില്‍ ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍ സമനില ഗോളും കണ്ടെത്തി. പത്ത് പേരുമായാണ് ഇരുടീമുകളും നിശ്ചിത സമയം പൂര്‍ത്തിയാക്കിയത്. 

38ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഉറുഗ്വെയുടെ സ്കോറര്‍ പെരെസ് പുറത്തായപ്പോള്‍, 86ാം മിനിറ്റില്‍ ലൂയിസ് സുവാരസിനെ അപകടകരമായി ടാക്കിള്‍ ചെയ്തതിന് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ഹാവിയര്‍ മസ്കരാനോയും റെഡ് കാര്‍ഡ് കണ്ടു. അര്‍ജന്‍റീനയ്ക്കായി ഹിഗ്വെയ്നും ഉറുഗ്വെയ്ക്കായി മാര്‍ട്ടിന്‍ സകറെസും പന്തുകള്‍ വലയിലെത്തിച്ചിരുന്നെങ്കിലും രണ്ട് തവണയും ഓഫ്സൈഡ് വിസില്‍ മുഴങ്ങി. 

മെസി, ഏഞ്ചല്‍ ഡി മരിയ, ഹിഗ്വെയ്ന്‍ എന്നിവരുടെ അപകടകരമായ ഷോട്ടുകള്‍ ഉറുഗ്വെയന്‍ ഗോളി മുസ്ലെര തടുത്തിടുകയും ചെയ്തു. എക്സ്ട്രാ ടൈമിന്‍റെ അന്തിമ നിമിഷങ്ങളിലൊന്നിലും മെസിയുടെ നിലംപറ്റെയുള്ള ഗോള്‍ ഷോട്ട് രക്ഷിച്ച് ഒരിക്കല്‍ക്കൂടി ഉറുഗ്വെയന്‍ ആരാധകര്‍ക്ക് ആശ്വാസമേകി മുസ്ലെര.

അര്‍ജന്‍റീന പുറത്ത്

ബുവാനോസ് ആരിസ്
കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ നിന്ന് അര്‍ജന്‍റീന പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉറുഗ്വെയോട് 5-4 നു തോറ്റാണ് ആതിഥേയര്‍ പുറത്തായത്. നിശ്ചിത 90 മിനിറ്റില്‍ തുല്യത പാലിച്ച ശേഷം മത്സരം എക്സ്ട്രാടൈമിലേക്കു കടന്നു. എക്സ്ട്രാ ടൈമിലും ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു പെറു സെമിയില്‍ കടന്നു. അധിക സമയത്തിലേക്കു കടന്ന പോരാട്ടത്തിനൊടുവിലാണു രണ്ടു ഗോളുകള്‍ നേടിയത്. 101-ാം മിനിറ്റില്‍ പെറുവിന്‍റെ കാര്‍ലോസ് ലോബര്‍ട്ടണ്‍ 18 വാര അകലെ നിന്നു തൊടുത്ത ക്രോസ് ഷോട്ടാണു കൊളംബിയയുടെ വല ആദ്യം ചലപ്പിച്ചത്. പതിനൊന്നു മിനിറ്റുകള്‍ക്കു ശേഷം യുവാന്‍ മാനുവല്‍ വര്‍ഗോസ് രണ്ടാം ഗോള്‍ നേടി. മത്സരത്തിലുടനീളം കൊളംബിയയ്ക്കായിരുന്നു മേല്‍ക്കൈ. ഒരു പെനാല്‍റ്റിയടക്കം മൂന്നു സുവര്‍ണ അവസരങ്ങളാണു കൊളംബിയയ്ക്കു ലഭിച്ചത്.