Tuesday, 19 July 2011

ധോണിപ്പരസ്യത്തിനെതിരേ ഹര്‍ഭജന്‍

ന്യൂഡല്‍ഹി

മദ്യ കമ്പനികളുടെ പരസ്യത്തെച്ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഭ്യന്തര കലഹം. നായകന്‍ ധോണി അഭിനയിച്ച പരസ്യത്തിനെതിരേ ഹര്‍ഭജനാണു രംഗത്തെത്തിയത്. ധോണി അഭിനയിച്ച മക്ഡവല്‍സ് പരസ്യത്തിനെതിരേ നിര്‍മാതാക്കളായ യുബി ഗ്രൂപ്പിനു ബാജി വക്കീല്‍ നോട്ടീസയച്ചു.

ഹര്‍ഭജന്‍ അഭിനയിച്ച റോയല്‍ സ്റ്റാഗ് പരസ്യത്തെ പരിഹസിക്കുന്നതാണു ധോണിയുടെ പരസ്യചിത്രമെന്നു നോട്ടീസില്‍ പറയുന്നു. തന്നെയും കുടുംബത്തെയും സിഖ് സമുദായത്തെയും അപമാനിക്കുന്നതാണിത്. പരസ്യം പിന്‍വലിച്ചു മാപ്പു പറയണമെന്നു ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പരസ്യം പിന്‍വലിക്കില്ലെന്നു യുബി ഗ്രൂപ്പ് ഉടമ വിജയ് മല്യ. ഹര്‍ഭജനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതല്ല പരസ്യം. ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു
.

No comments:

Post a Comment