ലണ്ടന്‍
ഇന്ത്യയ്ക്കെതിരേ 21ന് ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 12 അംഗ ഇം ഗ്ലണ്ട് ടീമായി. ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര വിജയിച്ച ടീമില്‍ അംഗമായിരുന്ന സ്റ്റീവന്‍ ഫിന്നിനു പകരം ടിം ബ്രെസ്നനെ ഉള്‍പ്പെടുത്തിയതു മാത്രം മാറ്റം. കഴിഞ്ഞ ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനു ശേഷം പരുക്കിനെത്തുടര്‍ന്ന് വലഞ്ഞ ബ്രെസ്നന്‍ ഫിറ്റ്നസ് തെളിയിച്ച് ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
ജയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് ട്രെംലറ്റ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുള്‍പ്പെടുന്ന പേസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കരുത്ത് ബ്രെസ്നന്‍റെ വരവോടെ ഇരട്ടിയാകുമെന്ന് ഇംഗ്ലണ്ട് സെലക്റ്റര്‍ ജെഫ് മില്ലര്‍.
ടീം: ആന്‍ഡ്രൂ സ്ട്രൗസ് (ക്യാപ്റ്റന്‍), അലിസ്റ്റര്‍ കുക്ക്, ജൊനാഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്സണ്‍, ഇയാന്‍ ബെല്‍, ഓയിന്‍ മോര്‍ഗന്‍, മാറ്റ് പ്രയര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗ്രെയിം സ്വാന്‍, ക്രിസ് ട്രെംലറ്റ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ടിം ബ്രെസ്നന്‍.

No comments:
Post a Comment