ദുബായ്
ഐസിസിയുടെ ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ടെസ്റ്റ് ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍- സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്. ഓണ്‍ലൈന്‍ പോള്‍ വഴിയായിരുന്നു തെരഞ്ഞെടുപ്പ്.
ജെഫ് ബോയ്ക്കോട്ട്, ജാക്ക് ഹോബ്സ്, ലെന്‍ ഹൂട്ടണ്‍, ഹനീഫ് മുഹമ്മദ് തുടങ്ങിയ ഇതിഹാസ താരങ്ങളെ പിന്തള്ളിയാണ് ഓപ്പണര്‍മാരുടെ സ്ഥാനം ഗവാസ്കറും സേവാഗും സ്വന്തമാക്കിയത്. നാല് ഓസ്ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റിന്‍ഡീസ് താരങ്ങളും പാക്കിസ്ഥാനില്‍ നിന്ന് ഒരാളും ടീം ലിസ്റ്റില്‍ ഇടംപിടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 2000 മത്സരം തികയുന്ന ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റിനു മുന്നോടിയായാണ് ഓള്‍ ടൈം ഇലവനെ തെരഞ്ഞെടുക്കാന്‍ ഐസിസി തീരുമാനിച്ചത്. ലോര്‍ഡ്സ് ടെസ്റ്റ് വ്യാഴാഴ്ച തുടങ്ങും.
ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ടെസ്റ്റ് ഇലവനില്‍ നാലാം നമ്പരിലാണു സച്ചിന്‍. മൂന്നാമനായി ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനും അഞ്ചാമനായി വെസ്റ്റിന്‍ഡീസിന്‍റെ ബ്രയന്‍ ലാറയും. ഗ്രെഗ് ചാപ്പല്‍, വാലി ഹമ്മന്‍ഡ്, ജോര്‍ജ് ഹെഡ്ലി, ജാവേദ് മിയാന്‍ദാദ്, ഗ്രെയിം പൊള്ളോക്ക്, റിക്കി പോണ്ടിങ്, വിവിയന്‍ റിച്ചാര്‍ഡ്സ് തുടങ്ങിയ പ്രമുഖരെയാണ് ഈ സ്ഥാനങ്ങളിലേക്ക് ഇടം ഉറപ്പിക്കാന്‍ മൂവരും പിന്തള്ളിയത്.
ഇയാന്‍ ബോതം, റിച്ചാര്‍ഡ് ഹാഡ്ലി, ജാക്വസ് കാലിസ്, ഇമ്രാന്‍ ഖാന്‍, ഗാരി സൊബേഴ്സ്, ഫ്രാങ്ക് വോറല്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളി ഓള്‍ റൗണ്ടര്‍ പൊസിഷന്‍ കപില്‍ സ്വന്തമാക്കി. മാര്‍ക്ക് ബൗച്ചര്‍, ജെഫ് ഡുജോണ്‍സ് റോഡ് മാര്‍ഷ് എന്നിവരുടെ വെല്ലുവിളി അതിജീവിച്ച് വിക്കറ്റ് കീപ്പറായി ആദം ഗില്‍ ക്രിസ്റ്റ് ഇടം കണ്ടെത്തി.
ടീം: ബാറ്റ്സ്മാന്‍മാര്‍- ഗവാസ്കര്‍, സേവാഗ് (ഇന്ത്യ, ഓപ്പണര്‍മാര്‍), ബ്രാഡ്മാന്‍ (നമ്പര്‍ 3 ഓസ്ട്രേലിയ), സച്ചിന്‍ (നമ്പര്‍ 4 ഇന്ത്യ), ലാറ (നമ്പര്‍ 5 വെസ്റ്റിന്‍ഡീസ് ). ഓള്‍ റൗണ്ടര്‍: കപില്‍ ദേവ് (ഇന്ത്യ). വിക്കറ്റ് കീപ്പര്‍: ആദം ഗില്‍ക്രിസ്റ്റ് (ഓസ്ട്രേലിയ). സ്പിന്നര്‍: ഷെയ്ന്‍ വോണ്‍ (ഓസ്ട്രേലിയ). പേസര്‍മാര്‍: വസീം അക്രം (പാക്കിസ്ഥാ ന്‍), കട്ലി ആംബ്രോസ് (വെസ്റ്റിന്‍ഡീ സ്), ഗ്രെന്‍ മക്ഗ്രാത്ത് (ഓസ്ട്രേലിയ).

No comments:
Post a Comment