കൊര്‍ഡൊബ
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ച് പെറു സെമി യോഗ്യത സ്വന്തമാക്കി. അര്‍ജന്‍റീനയെ കീഴടക്കിയ ഉറുഗ്വെയാണ് സെമിയില്‍ അവരുടെ എതിരാളികള്‍. ഉറുഗ്വെ ഉള്‍പ്പെട്ട സി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പെറു മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരിലൊരു ടീമായാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.
എ ഗ്രൂപ്പില്‍ അര്‍ജന്‍റീനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ക്വാര്‍ട്ടറിലെത്തിയ കൊളംബിയയ്ക്ക് പെറുവിനെതിരേ തൊട്ടതെല്ലാം പിഴച്ചു. ഗ്രൂപ്പില്‍ ടീമിന്‍റെ കുതിപ്പിന് ഊര്‍ജം പകര്‍ന്ന സ്ട്രൈക്കര്‍ റദമെല്‍ ഫാല്‍ക്കൊ 66ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി പാഴാക്കി ലീഡ് നേടാനുള്ള അവസരം തുലച്ചതടക്കം കൊളംബിയ നഷ്ടപ്പെടുത്തിയ സുവര്‍ണാവസരങ്ങള്‍ നിരവധി. മിഡ്ഫീല്‍ഡര്‍മാര്‍ കാര്‍ലോസ് ലൊബട്ടൊണും യുവാന്‍ വര്‍ഗാസുമാണ് പെറു സ്കോറര്‍മാര്‍.
നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും വലകുലുക്കാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിലെ 12ാം മിനിറ്റില്‍ ഗോളി ലൂയിസ് മാര്‍ട്ടിനസിന്‍റെ പിഴവ് കൊളംബിയയ്ക്ക് വിനയായി. വര്‍ഗാസ് തൊടുത്ത ഫ്രീ കിക്ക് കൈയിലൊതുക്കുന്നതില്‍ പരാജയപ്പെട്ടു മാര്‍ട്ടിന്‍സ്, അവസരം മുതലാക്കി പന്ത് വലയിലെത്തിക്കാന്‍ പകരക്കാരനായിറങ്ങിയ ലൊബട്ടൊണ് ഏറെ കഷ്ടപ്പെ ടേണ്ടി വന്നില്ല.
ഗോള്‍ വീണതോടെ എങ്ങനെയും സമനില സ്വന്തമാക്കാനുള്ള ശ്രമത്തിലായി കൊളംബിയ പെറു ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഇങ്ങനെയുള്ള ഒരു ആക്രമണത്തിനിടെ പന്ത് കാലില്‍ ലഭിച്ച പൗളൊ ഗ്വെരേരൊ ശരവേഗത്തില്‍ കൊളംബിയന്‍ ഗോള്‍മുഖത്തേക്ക് പ്രത്യാക്രമണം നടത്തി വര്‍ഗാസിന് പാസ് നല്‍കി. വര്‍ഗാസ് ഉഗ്രനൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.
ടൂര്‍ണമെന്‍റില്‍ ഇതുവരെ ടീം പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനമായിരുന്നു എക്സ്ട്രാ ടൈമിലെ മുപ്പത് മിനിറ്റിലേതെന്ന് പെറു കോച്ച് സെര്‍ജിയോ മര്‍കരിയന്‍.

No comments:
Post a Comment