ലണ്ടന്‍
ഇംഗ്ലണ്ടിനെതിരേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 196 റണ്‍സിന്‍റെ കനത്ത തോല്‍വി. ലോക റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം ഇതു തന്നെയോ എന്നു സഹതപിക്കേണ്ട അവസ്ഥയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയ്ക്കെതിരേയുള്ള ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിനു മുന്നില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സും രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സും സ്വന്തമാക്കി. ഇന്ത്യയാകട്ടെ ഒന്നാം ഇന്നിങ്സില്‍ 286 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 261 റണ്‍സിനും ഓള്‍ ഔട്ട്.
ഒന്നാം ഇന്നിങ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ കെവിന്‍ പീറ്റേഴ്സണും (202) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ മാറ്റ് പ്രയറും (103) ഇംഗ്ലണ്ടിനായി ബാറ്റിങ്ങിലും, രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും ബൗളിങ്ങിലും ആതിഥേയര്‍ക്കായി തിളങ്ങി. പീറ്റേഴ്സണ്‍ മാന്‍ ഒഫ് ദ മാച്ച്.
ആന്‍ഡേഴ്സണ്‍ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിനുമര്‍ഹനായി. രാഹുല്‍ ദ്രാവിഡ് നേടിയ 103 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ രക്ഷിച്ചത്. പ്രവീണ്‍ കുമാര്‍ അഞ്ച് വിക്കറ്റ് അടക്കം ആകെ ആറ് വിക്കറ്റുകളും നേടി.
ഒന്നാം റാങ്കുകാരെന്ന വിശേഷണത്തോട് മത്സരത്തില്‍ ഒരിക്കല്‍പ്പോലും നീതിപുലര്‍ത്താനാകാതിരുന്ന ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സില്‍ പൊരുതിയത് 78 റണ്‍സ് നേടിയ സുരേഷ് റെയ്നയും 56 റണ്‍സ് നേടിയ വി.വി.എസ്. ലക്ഷ്മണും മാത്രം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകള്‍ നിശ്ചിത ഇടവേളകളില്‍ വീഴ്ത്താന്‍ ഇംഗ്ലണ്ടിനായി.

No comments:
Post a Comment