Sunday, 17 July 2011

ജനിച്ചത് അര്‍ജന്‍റീനയില്‍

Monday, July 18, 2011

അര്‍ജന്‍റീനയ്ക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 ന്‍റെ ജയത്തിന് ഉറുഗ്വെ കടപ്പെട്ടിരിക്കുന്നത് ഗോളി ഫെര്‍ണാന്‍ഡൊ മുസ്ലെരയോട്. ഷൂട്ടൗട്ടില്‍ കാര്‍ലോസ് ടെവസിന്‍റെ പെനല്‍റ്റി ഷോട്ട് തടുത്തിടുകയും അതിന് മുന്‍പ് എണ്ണം പറഞ്ഞ നിരവധി സേവുകള്‍ നടത്തുകയും ചെയ്ത മുസ്ലെര ഉറുഗ്വെയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍, ജന്മനാടിനെ കരയിച്ചവന്‍ എന്ന വിശേഷണവും ഈ ഗോളിക്കു ചേരും.

അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരിസിലായിരുന്നു മുസ്ലെരയുടെ ജനനം. വളര്‍ന്നത് ഉറുഗ്വെയില്‍. എന്നാല്‍, ഏത് ദേശക്കാരനാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം നല്‍കും- ഞാന്‍ ഉറുഗ്വെക്കാരന്‍ തന്നെ.

മത്സരവും ജയവും സ്വപ്നസമാനമായിരുന്നുവെന്നും ഏറെ ആഹ്ലാ ദത്തിലാണ് തങ്ങളെന്നും മുസ്ലെര. ഇറ്റാലിയന്‍ ക്ലബ് ലാസിയോയുടെ താരമായിരുന്നു ഈ ഇരുപത്തഞ്ചുകാരന്‍. ഇറ്റലിയില്‍ നാല് വര്‍ഷം ചെലവഴിച്ച ശേഷം തുര്‍ക്കി ക്ലബ് ഗലത്സരെയുമായി കരാറിലെത്താന്‍ തയാറെടുക്കു കയാ ണിപ്പോള്‍.

No comments:

Post a Comment