തിരുവനന്തപുരം
സംസ്ഥാനത്ത് പനിക്കണക്കുകളില്‍ വര്‍ധന. കഴിഞ്ഞ ദിവസം എട്ടുപേര്‍ മരിച്ചു. ആലപ്പുഴ ജില്ലയില്‍ രണ്ടും, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി ഓരോരുത്തരുമാണ് മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ആയിരക്കണക്കിനുപേരാണ് ചികിത്സതേടി എത്തുന്നത്.
മിക്ക ആശുപത്രികളിലും ആവശ്യത്തിന് ഡോക്റ്റര്‍മാരോ മരുന്നോ ഇല്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. എച്ച് 1 എന്‍ 1, ടൈഫോയ്ഡ്, വയറിളക്കം, പനി എന്നിവയ്ക്കു പിന്നാലെ ആലപ്പുഴ ജില്ലയില്‍ ചിക്കന്‍പോക്സും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പകര്‍ച്ചപ്പനി ബാധിച്ച് ആലപ്പുഴ ജില്ലയില്‍ 980 പേരും ഛര്‍ദിയും വയറിളക്കവും മൂലം 98 പേരും ചികിത്സതേടി.
എറണാകുളത്തും പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ മൂവായിരത്തിലധികം പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ ചികിത്സ തേടി. മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയില്‍ എണ്ണൂറോളംപേരില്‍ പകര്‍ച്ചപ്പനി. പത്തനംതിട്ട ജില്ലയില്‍ 700 പേരിലും പനി പടര്‍ന്നുപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും പനി നിയന്ത്രണാതീതമാണ്.
എച്ച് 1 എന്‍ 1 രോഗബാധിതരുടെ എണ്ണത്തിലും കുറവില്ല. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഏഴുപേരില്‍ക്കൂടി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നാലും ഇടുക്കി, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോന്നുവീതവും. ഒരു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച് 1 എന്‍ 1 രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു. ഒരുമാസത്തിനിടെ 740 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയിട്ടുണ്ട്. വീടുകളില്‍ ചികിത്സയില്‍ കഴിഞ്ഞത് 3,830 പേര്‍.
എച്ച് 1 എന്‍ 1 വ്യാപകമായ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്റ്റര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പ്രത്യേക പരിശീലന പരിപാടി എച്ച് 1 എന്‍ 1 നോഡല്‍ ഏജന്‍സി നല്‍കുന്നുണ്ട്. രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവാന്മാരാക്കാനാണ് പരിശീലനം നല്‍കുന്നത്. വരുംദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ക്കൂടി പരിശീലനപരിപാടി വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

No comments:
Post a Comment