Sunday, 17 July 2011

പദ്ധതികള്‍ക്ക് ഏകജാലകം

Monday, July 18, 2011

ന്യൂഡല്‍ഹി

വന്‍കിട പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കാന്‍ ഏക ജാലക സംവിധാനം കൊണ്ടുവരുമെന്നു പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്. ഏറെ വിവാദമുയര്‍ത്തിയ വേദാന്ത, പോസ്കോ പ്രോജക്റ്റുകള്‍ സംബന്ധിച്ച് ഏറ്റവും വേഗം തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമാത്രമായിരിക്കും തീരുമാനമെടുക്കുക. എന്നാല്‍, വികസനത്തിനും പരിഗണന നല്‍കും. തീരുമാനങ്ങളില്‍ സുതാര്യതയുണ്ടാകും. ഇതുവരെ നടന്നതുപോലെയാവില്ല ഇനി കാര്യങ്ങളെന്നും ജയന്തി വ്യക്തമാക്കി.

കടുംപിടിത്തക്കാരനായ ജയറാം രമേശിനെ ഗ്രാമവികസന വകുപ്പിലേക്കു മാറ്റിയതിനെത്തുടര്‍ന്നാണു ജയന്തി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ചുമതലയേറ്റത്. ഏറെ പദ്ധതികള്‍ വൈകിപ്പിക്കുകയും തടസപ്പെടുത്തുകയും ചെയ്തതിനു ജയറാം രമേശ് അപ്രീതി സമ്പാദിച്ചിരുന്നു.

ഒറീസയിലെ നിയംഗിരി മലനിരകള്‍ക്കു സമീപം ലാല്‍ജിഗഞ്ചില്‍ നിന്നു ബോക്സൈറ്റ് ഖനനം നടത്താനുള്ള വേദാന്ത കമ്പനിയുടെ പദ്ധതിക്ക് കഴിഞ്ഞ രണ്ടിനാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. കൊറിയന്‍ സ്റ്റീല്‍ കമ്പനി പോസ്കോയുടെ പ്രോജക്റ്റിനും ജയറാം രമേശാണ് തടയിട്ടത്.

No comments:

Post a Comment