ന്യൂഡല്‍ഹി
ഇന്ദ്രപ്രസ്ഥത്തിന്‍റെ ഹൃദയഭാഗത്ത് രാജ്യസഭാ എംപിമാര്‍ക്കായി ആഡംബര ഫ്ളാറ്റ് ഒരുങ്ങുന്നു. താല്‍ക്കത്തോറ റോഡില്‍ 6000 സ്ക്വയര്‍ മീറ്ററില്‍ ഒരുങ്ങുന്ന 14 നില കെട്ടിടത്തില്‍ രാജ്യസഭാ എംപിമാര്‍ക്കായി 28 ക്വാര്‍ട്ടേഴ്സുകളാണ് ഒരുങ്ങുന്നത്.
20 കോടിയാണ് ഫ്ളാറ്റിന്‍റെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. ഹെല്‍ത്ത് ക്ലബ്ബും ജിമ്മുകളും മറ്റു വിനോദസൗകര്യങ്ങളും ഫ്ളാറ്റുകളില്‍ ഒരുക്കും. ഒരോ ഫ്ളാറ്റിലും നാല് കിടപ്പു മുറികളും ജോലിക്കാര്‍ക്കായി രണ്ടു പ്രത്യേക മുറികളുമുണ്ട്. ഫ്ളാറ്റുകള്‍ക്ക് ഹൈടെക് സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുക.
എന്നാല്‍, ഫ്ളാറ്റ് നിര്‍മാണത്തിനായി നഗര ഹൃദയത്തില്‍ തണല്‍വിരിച്ചിരുന്ന വന്‍ വേപ്പ് മരങ്ങള്‍ മുറിച്ചത് വിവാദമായിട്ടുണ്ട്.
എന്നാല്‍, മുറിച്ച ഓരോ മരങ്ങള്‍ക്കും പകരം പത്തിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്നായിരുന്നു നഗരവികസന മന്ത്രാലയത്തിന്‍റെ മറുപടി.

No comments:
Post a Comment