പുട്ടപര്‍ത്തി
സത്യസായി ബാബയുടെ ദേഹവിയോഗത്തിനുശേഷം പുട്ടപര്‍ത്തിയില്‍ ഫ്ളാറ്റിന് വിലയിടിയുന്നു. സ്ക്വയര്‍ഫീറ്റിന് 800 മുതല്‍ ആയിരം രൂപ വരെ വിലയുണ്ടായിരുന്ന സ്ഥലത്തിന് 40 ശതമാനത്തോളമാണ് വില കുറഞ്ഞത്.
പല വന്‍കിട നിര്‍മാതാക്കളും കുറഞ്ഞ വിലയ്ക്ക് ഫ്ളാറ്റ് ലഭ്യമാകുമെന്നു ബോര്‍ഡ് സ്ഥാപിച്ചു തുടങ്ങി. നിര്‍മാണം പാതിയായ ഫ്ളാറ്റുകള്‍ പൂര്‍ത്തീകരിക്കണമോ എന്ന ചിന്തയിലാണ് ഉടമകള്‍.
നവംബര്‍ 23 നാണ് ബാബയുടെ ജന്മദിനം. പുട്ടപര്‍ത്തിയില്‍ അടുത്ത ഏറ്റവും വലിയ ആഘോഷം നടക്കേണ്ടതും ഗുരു പൂര്‍ണിമ ദിനമായ അന്നാണ്. പുട്ടപര്‍ത്തിയിലേക്ക് അന്ന് ഭക്തര്‍ എത്തുന്നതു വിലയിരുത്തിയ ശേഷം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് കെട്ടിട നിര്‍മാതാക്കള്‍.
വില്‍പ്പനയ്ക്കു തയാറായി നിരവധി ഫ്ളാറ്റുകള്‍ ഇവിടെയുണ്ട്. പക്ഷേ, വാങ്ങാന്‍ ആരും എത്തുന്നില്ലെന്ന് ബാബയുടെ ആശ്രമം പ്രശാന്തി നിലയത്തിനു തൊട്ടടുത്തുള്ള സായി വാണി ഫ്ളാറ്റിലെ ഡി. രാഘവേന്ദ്ര റെഡ്ഡി പറഞ്ഞു. ബാബ ആശുപത്രിയിലായപ്പോള്‍ത്തന്നെ വിപണി മൂല്യം കുറഞ്ഞെന്നും അദ്ദേഹത്തിന്‍റെ മരണത്തോടെ വില്‍പ്പന വളരെ മോശമാണെന്നും റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് ഭാസ്കര്‍ ബാബുവും പറയുന്നു.
ഫ്ളാറ്റിനെന്നപോലെ പുട്ടപര്‍ത്തിയിലെ ഹോട്ടലുകളിലും ഇപ്പോള്‍ ആരു എത്താത്ത അവസ്ഥയാണ്. ടാക്സിക്കും ഓട്ടോറിക്ഷകള്‍ക്കും വരുമാനം കുറഞ്ഞു. വിദേശനാണയ വിനിമയം പുട്ടപര്‍ത്തിയിലെ പ്രധാന ബിസിനസുകളില്‍ ഒന്നായിരുന്നു. ഇതിപ്പോള്‍ ഏതാണ്ട് പൂര്‍ണമായി ഇല്ലാതായിരിക്കുന്നു എന്ന് വ്യാപാരികള്‍ പറയുന്നു.
സത്യസായി ബാബ ഇവിടെ ആശ്രമം സ്ഥാപിക്കുകയും അദ്ദേഹത്തിന് ലക്ഷക്കണക്കിനു ഭക്തരുണ്ടാവുകയും ചെയ്തതോടെയാണ് കുഗ്രാമമായ പുട്ടപര്‍ത്തി വന്‍ നഗരമായത്. ബാബയുടെ ദര്‍ശനം തേടിയെത്തുന്ന വിദേശികളും വന്‍ ബിസിനസുകാരുമായിരുന്നു ഇവടെ ഫ്ളാറ്റും കെട്ടിടങ്ങളും സ്വന്തമാക്കിയിരുന്നതില്‍ ഏറെയും

No comments:
Post a Comment