തിരുവനന്തപുരം
അരവിന്ദ്
ധനവിനിയോഗ ബില്ലിന്‍റെ വോട്ടിങ് വേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് അമര്‍ഷം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടിയായെന്നു മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ യോഗത്തിനു ശേഷം നേതാക്കളുടെ അനൗദ്യോഗിക യോഗം ചേര്‍ന്ന് സ്ഥിതി ചര്‍ച്ചചെയ്തു. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ അംഗങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍, എല്ലാ ദിവസവും സഭയില്‍ ഹാജരാകണമെന്നും വോട്ടിങ് അവസരങ്ങളില്‍ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്നും അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ പുതിയ അംഗങ്ങളും മുതിര്‍ന്ന അംഗങ്ങളും ധനവിനിയോഗ ബില്‍ പാസാക്കുന്ന വേളയില്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഗുരുതരമായ ഈ സ്ഥിതിയില്‍ ധനമന്ത്രി കെ.എം. മാണിയും യുഡിഎഫ് നേതാക്കളോട് അമര്‍ഷം രേഖപ്പെടുത്തി.
ഇതിനിടയില്‍ സഭയില്‍ വോട്ട് ചെയ്യാനെത്താത്ത അംഗങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. ധനവിനിയോഗ ബില്‍ വേളയില്‍ ഹാജരായി വോട്ട് രേഖപ്പെടുത്തണമെന്ന് ചീഫ് വിപ്പ് ത്രീ ലൈന്‍ വിപ്പ് നല്‍കിയിരുന്നു. അടിയന്തര സാഹചര്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ ത്രീ ലൈന്‍ വിപ്പ് നല്‍കുന്നത്. മറ്റു വിപ്പുകളേക്കാള്‍ ഗൗരവമുള്ളതാണ് ത്രീ ലൈന്‍ വിപ്പ്. ഒരു തരത്തിലും ഈ വിപ്പ് ലംഘിക്കാന്‍ പാടില്ല.
അവിശ്വാസ പ്രമേയം, ബജറ്റ് പാസാക്കല്‍ പോലുള്ള അപൂര്‍വ അവസരങ്ങളിലാണ് ത്രീ ലൈന്‍ വിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഭരണപക്ഷ അംഗങ്ങള്‍ക്കു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ത്രീ ലൈന്‍ വിപ്പ് നല്‍കിയിരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസം നേരിയതായാതുകൊണ്ടാണ് ത്രീലൈന്‍ വിപ്പ് നല്‍കിയത്. ഈ വിപ്പ് കൈപ്പറ്റിയ അംഗങ്ങളില്‍ മൂന്നുപേര്‍ വോട്ടിങില്‍നിന്നു വിട്ടുനിന്നു.
ഹൈബി ഈഡന്‍, വര്‍ക്കല കഹാര്‍, ടി.യു. കുരുവിള എന്നിവരാണ് വിട്ടുനിന്നത്. ഇതില്‍ കുരുവിളയും ഹൈബി ഈഡനും പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ അനുമതിയോടെയാണ് വിട്ടുനിന്നത്. അവര്‍ തലസ്ഥാനത്തുണ്ടായിരുന്നില്ല.
ത്രീ ലൈന്‍ വിപ്പ് കൈപ്പറ്റിയ ശേഷം വിട്ടുനിന്നാല്‍ അയോഗ്യത കല്‍പ്പിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. വര്‍ക്കല കഹാറാകട്ടെ ഇന്നലെ രാവിലെ മുതല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ധനവിനിയോഗ ബില്‍ വോട്ടിനിടുമ്പോള്‍ സഭാ മന്ദിര പരിസരത്തുണ്ടായിരുന്ന ഇദ്ദേഹം സഭാ ഹാളിലെത്തിയില്ല. വോട്ടിങ് കഴിഞ്ഞ ശേഷമാണ് ഹാളിലെത്തിയത്. ഇതു ഗൗരവമായ വിപ്പ് ലംഘനമാണ്. ഇദ്ദേഹത്തിന് അയോഗ്യത കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.
വിപ്പ് ലംഘിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെടേണ്ടത് ഭരണകക്ഷിയാണ്. മൂന്ന് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ളതിനാല്‍ ഇതുണ്ടാകില്ല. ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നതുകൊണ്ടു മാത്രമാണ് വിപ്പ് ലംഘിച്ചിട്ടും നടപടിയെടുക്കാതിരിക്കുന്നത്. എന്നാല്‍ മൂന്നുപേരെയും യുഡിഎഫ് താക്കീത് ചെയ്യും. രണ്ടുപേരെ ബില്‍ പാസാക്കുന്ന ദിവസം അവധിയെടുക്കാന്‍ അനുവദിച്ചതിനെയും നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിട്ടും നിരുത്തരവാദപരമായി പെരുമാറിയതിന് കഹാറിനെ പാര്‍ട്ടി താക്കീത് ചെയ്യും.

No comments:
Post a Comment