മുംബൈ
മഹരാഷ്ട്ര സര്‍ക്കാരിന്‍റെ അലംഭാവമാണ് മുംബൈ സ്ഫോടന പരമ്പരയ്ക്ക് വഴിയൊരുക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുരുദാസ് കാമത്ത്. മുന്‍കരുതലുകളെടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ബുധനാഴ്ചത്തെ ആക്രമണം. 26/11 ആക്രമണത്തില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ല സര്‍ക്കാര്‍.
മുംബൈയുടെ വിവിധ ഭാഗങ്ങള്‍ 5,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ഇത്തവണ ആക്രമണമുണ്ടാവുമായിരുന്നില്ല. പട്രോള്‍ ബോട്ടുകള്‍ വാങ്ങുന്നതിലും തീരദേശ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും മഹരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ആരോപിച്ചു.
തനിക്കു മികച്ച വകുപ്പു നല്‍കാത്തതില്‍ പ്രതിഷേധിച്ചു കേന്ദ്ര മന്ത്രിസഭയില്‍ നിന്നു രാജിവച്ചയുടനാണ് മഹരാഷ്ട്രയിലെ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിനെതിരേ കാമത്ത് രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്. ഉത്തരമുംബൈയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.
26/11 ആക്രമണമുണ്ടായപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ഒരു മുന്‍കരുതലും കഴിഞ്ഞ മൂന്നുവര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കത്തെഴുതിയെന്നും കാമത്ത് പറഞ്ഞു.

No comments:
Post a Comment