കൊച്ചി
മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിനകം 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി. അപകടത്തില്‍ മരിച്ച കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബാംഗങ്ങള്‍ കൊടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍റെ ഉത്തരവ്. നേരത്തേ എയര്‍ ഇന്ത്യ പ്രഖ്യാപിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.
2010 മേയ് 22നായിരുന്നു 158 പേരുടെ മരണത്തിടയാക്കിയ വിമാനദുരന്തം. ദുബായില്‍നിന്ന് മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു ലാന്‍ഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. 160 യാത്രക്കാരും ആറു വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. അതില്‍ 10 ലക്ഷം രൂപ ഇടക്കാലാശ്വാസമായി നല്‍കി. തുടര്‍ന്ന് അപകടത്തെപ്പറ്റി അന്വേഷിച്ചശേഷം എയര്‍ ഇന്ത്യ നഷ്ടപരിഹാര വാഗ്ദാനത്തില്‍നിന്നു പിന്മാറി. ഇതിനെതിരേയാണ് റാഫിയുടെ പിതാവ് അബ്ദുള്‍ സലാം, മാതാവ് റംല, സഹോദരങ്ങള്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്.
രാജ്യാന്തര സര്‍വീസിനിടെ സംഭവിക്കുന്ന വിമാനാപകടങ്ങളില്‍ മരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക ആനുകൂല്യാവകാശം ഉണ്ടെന്ന് 1999ലെ മോണ്‍ട്രിയാല്‍ ഉച്ചകോടി തിരുമാനിച്ചിരുന്നു. ചുരുങ്ങിയ നഷ്ടപരിഹാരമായി ഒരു ലക്ഷം എസ്ഡിആര്‍ കൊടുക്കണം. ഈ പ്രത്യേക ആനുകൂല്യാവകാശത്തില്‍ ഇന്ത്യയില്‍ ഒരു ലക്ഷം എസ്ഡിആറിനു വിലയിട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്.
മരിച്ചവരുടെ വയസ്, കുടുംബവരുമാനം, ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കിയുള്ള നഷ്ടപരിഹാരം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ഇന്‍ഷ്വറന്‍സ് കമ്പനിയും എയര്‍ ഇന്ത്യ കമ്പനിയും സംയുക്തമായി തീരുമാനിച്ച നഷ്ടപരിഹാരത്തുക കുറവായിരുന്നു.
അപകടത്തിനുശേഷം കണ്ടെടുത്ത ഫ്ളൈ റ്റ് ഡേറ്റാ റെക്കോര്‍ഡറിലും കോക്ക് പിറ്റ് റെക്കോര്‍ഡറിലും ഉണ്ടായിരുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍, പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ റണ്‍വേയുടെ മധ്യഭാഗത്താണു വിമാനം ഇറങ്ങിയതെന്നു വ്യക്തമായിരുന്നു. അതുകൊണ്ടാണ് വിമാനം എയര്‍പോര്‍ട്ടിനു പുറത്തുള്ള താഴ്ചയിലേക്ക് തകര്‍ന്നു വീണതെന്നും തെളിവുകളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്തുപറഞ്ഞാലും നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത വിമാനക്കമ്പനിക്കു തന്നെയാണെന്നു കോടതി. അതേസമയം അപകടം സംഭവിച്ചത് കമ്പനിയുടെ വീഴ്ചകൊണ്ടല്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട കോടീശ്വരന്മാര്‍ക്കൊപ്പം യാത്രചെയ്ത സാധാരണക്കാര്‍ക്കും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തുല്യ പരിഗണന നല്‍കണമോയെന്നതായിരുന്നു നിയമപ്രശ്നം. ഇക്കാര്യത്തില്‍ തുല്യപരിഗണന നല്‍കണമെന്ന മോണ്‍ട്രിയാല്‍ ഉച്ചകോടിയില്‍ പാസാക്കിയ നിയമം ഇവിടെയും ബാധകമായിരിക്കുമെന്നും ഹൈക്കോടതി. മരിച്ചവരുടെ വയസ്, ജോലി, കുടുംബ വരുമാനം, ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കി നിശ്ചയിക്കുന്നതിനു പകരം ഏകീകൃത നഷ്ടപരിഹാരം നല്‍കുകയാണ് അഭികാമ്യമെന്നും കോടതി.

No comments:
Post a Comment