തിരുവനന്തപുരം
നിയമസഭയിലെ നേരിയ ഭൂരിപക്ഷം സര്‍ക്കാരിനെ ഇന്നലെ കടുത്ത പ്രതിസന്ധിയിലാക്കി. ധനകാര്യ ബില്ലിലെ വോട്ടെടുപ്പില്‍ തലനാരിഴയ്ക്കാണു സര്‍ക്കാര്‍ രക്ഷപെട്ടത്. ധനകാര്യ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കാന്‍ വോട്ടെടുപ്പ് വൈകിപ്പിച്ച് നിയമസഭയ്ക്കു പുറത്തുണ്ടായിരുന്ന അംഗങ്ങളെ സഭയിലെത്തിക്കേണ്ടി വന്നു. അതിനു കഴിഞ്ഞിരുന്നില്ലെങ്കില്‍ സര്‍ക്കാരിനു രാജിവയ്ക്കേണ്ടി വരുമായിരുന്നു.
അരമണിക്കൂര്‍ നാടകീയ മുഹൂര്‍ത്തങ്ങളോടെയാണു സഭയുടെ ഒന്നാം സമ്മേളനം അവസാനിച്ചത്. പ്രതിപക്ഷം വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ജനാധിപത്യ വിരുദ്ധമായി പാസാക്കിയ ധനവിനിയോഗ ബില്ലിന് അനുമതി നല്‍കരുതെന്നും ഗവര്‍ണറെ കണ്ടു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ധനവിനിയോഗ ബില്ലിന്‍റെ മൂന്നാം വായന സമയത്താണു പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടത്. ഈ സമയം ഭരണപക്ഷത്തു പ്രതിപക്ഷത്തെക്കാള്‍ അംഗബലം കുറവായിരുന്നു. രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍, കെ. അച്യുതന്‍, വര്‍ക്കല കഹാര്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, ടി.യു. കുരുവിള എന്നിവര്‍ ഈ സമയം നിയമസഭയില്‍ ഹാജരുണ്ടായിരുന്നില്ല. പ്രതിപക്ഷ അംഗം പുരുഷന്‍ കടലുണ്ടിയും സഭയില്‍ ഹാജരായിരുന്നില്ല. ഇതോടെ ഭരണപക്ഷത്ത് 65 അംഗങ്ങളും പ്രതിപക്ഷത്ത് 67 അംഗങ്ങളും എന്ന സ്ഥിതിയുണ്ടായി. ഇതു കണ്ടാണു പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടത്.
എന്നാല്‍ അപ്പോള്‍ത്തന്നെ വോട്ടിങ് നടത്താന്‍ സ്പീക്കര്‍ തയാറായില്ല. ബില്ലിന്‍റെ മൂന്നാം വായന കഴിഞ്ഞെങ്കിലും ധനമന്ത്രി പ്രസംഗം തുടര്‍ന്നു. പക്ഷേ, പിന്നീട് സീറ്റില്‍ ഇരിക്കാന്‍ തയാറായില്ല. മന്ത്രി സീറ്റില്‍ ഇരുന്നാല്‍ മാത്രമേ വോട്ടിങ് ആവശ്യപ്പെടാന്‍ കഴിയൂ. ഭരണപക്ഷ അംഗങ്ങളും മന്ത്രിമാരും ധനമന്ത്രിയോട് ഇരിക്കരുതെന്നാവശ്യപ്പെടുകയും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ പാലോട് രവി, ടി.എന്‍. പ്രതാപന്‍, വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയ്ക്കുള്ളിലുണ്ടായിരുന്ന ഭരണപക്ഷ അംഗങ്ങളെ അസംബ്ലി ഹാളിലെത്തിക്കാന്‍ പുറത്തിറങ്ങി. ഇവരുടെ ശ്രമഫലമായി വര്‍ക്കല കഹാര്‍ ഒഴികെ സഭയിലുണ്ടായിരുന്നവര്‍ ഹാളിലെത്തി.
ഇതിനു ശേഷമാണു സ്പീക്കര്‍ വോട്ടിങ്ങിനു തയാറായത്. ഇതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചു. പക്ഷേ, വോട്ടിങ്ങില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ന്നു നടന്ന വോട്ടിങ്ങില്‍ 69 വോട്ടുകളോടെ ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി. വോട്ടെടുപ്പിനു സ്പീക്കര്‍ സാവകാശം നല്‍കിയിരുന്നില്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നു.

No comments:
Post a Comment