ന്യൂഡല്‍ഹി
മുംബൈ സ്ഫോടനത്തിന്‍റെ പാപഭാരം കെട്ടിവയ്ക്കാന്‍ ബലിയാടുകളെ തേടുകയാണു കോണ്‍ഗ്രസെന്ന് ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. എന്‍സിപിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം കൊടുത്തതു തെറ്റായെന്ന മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥീരാജ് ചൗഹാന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രിസ്ഥാനം ഏതു പാര്‍ട്ടിക്ക് എന്നതല്ല പ്രശ്നം. നയങ്ങളിലാണു മാറ്റം വേണ്ടത്. ഭീകരരെ നേരിടുന്നതിനുള്ള നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കണം. ഇന്‍റലിജന്‍സ് പരാജയം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസ് സംവിധാനത്തില്‍ പരാജയമില്ലെന്നാണ് അതിനര്‍ഥം. ആര്‍.ആര്‍. പാട്ടീല്‍ (മഹരാഷ്ട്ര ആഭ്യന്തര മന്ത്രി) കുറ്റക്കാരനല്ലെന്നാണ് ഇതുവഴി ചിദംബരം സമ്മതിക്കുന്നത്- അഡ്വാനി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ അല്ല കുറ്റക്കാരാവേണ്ടത്, കേന്ദ്ര സര്‍ക്കാരാണ്. ഭീകരര്‍ക്കെതിരായ സര്‍ക്കാര്‍ നയം സമഗ്രമായി തിരുത്തിയില്ലെങ്കില്‍ ഇത്തരം സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കാം- അദ്ദേഹം ബ്ലോഗില്‍ എഴുതി.

No comments:
Post a Comment