ന്യൂഡല്‍ഹി
റിസര്‍വ് ബാങ്കിന്‍റെ വായ്പാ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി റിപ്പോ റിവേഴ്സ്, റിപ്പോ നിരക്കുകള്‍ അരശതമാനം വീതം ഉയര്‍ത്തി. ഇതോടെ റിപ്പോ നിരക്ക് എട്ടു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴു ശതമാനവുമാകും.
ഒന്നര വര്‍ഷത്തിനിടെ പതിനൊന്നാം തവണയാണ് ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുന്നത്. റിപ്പോ നിരക്ക് 2008 നബംബറിനു ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. റിവേഴ്സ് റിപ്പോ നിരക്കാകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉയരത്തിലും.
അടിക്കടി നിരക്ക് ഉയര്‍ത്തുന്നതു സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ഇത്തവണ വര്‍ധന ഒഴിവാക്കണമെന്നും ബാങ്ക് മേധാവികള്‍ ആര്‍ബിഐ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചാലേ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയൂവെന്ന ധനമന്ത്രാലത്തിന്‍റെ നിലപാടിനോടു യോജിക്കുകയായിരുന്നു ആര്‍ബിഐ.
നിരക്കുകള്‍ ഉയര്‍ത്തിയതോടെ വായ്പാഭാരം കൂടും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ബാങ്കുകള്‍ വര്‍ധിപ്പിക്കും.

No comments:
Post a Comment