തിരുവനന്തപുരം
ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിനെതിരേ ബദല്‍ ധവളപത്രം ഇറക്കുമെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്. കേരളം കടക്കെണിയിലാണെന്നു പറയുന്നത് അബദ്ധമാണ്. ധവളപത്രം പ്രതിക്കൂട്ടിലാക്കുന്നതു മാണിയെ തന്നെയാണെന്നും ഐസക് ആരോപിച്ചു.
ധവളപത്രം സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയുടെ സാഷ്യപത്രമാണ്. കേരള ചരിത്രത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണു വരുമാന വര്‍ധന സാവധാനത്തിലായത്. 12 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇതു 16 ശതമാനമായി ഉയര്‍ന്നു. ചെലവു വെട്ടിക്കുറയ്ക്കാതെയാണ് ഈ സാമ്പത്തിക ഭദ്രതയുണ്ടാക്കിയതെന്നും ഐസക് ചൂണ്ടിക്കാട്ടി. ധന- റെവന്യൂ കമ്മികള്‍ യുഡിഎഫ് ഭരണകാലത്തേക്കാള്‍ കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment