തിരുവനന്തപുരം
2011ലെ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പില്ലാതെയാണ് ബില്‍ പാസാക്കിയത്. ആക്റ്റിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഉപയോഗിച്ച വാഹനങ്ങളോ ഉപകരണങ്ങളോ പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ ഉള്ള അധികാരം വില്ലെജ് ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതാണ് പുതിയ ബില്ലിലെ പ്രധാനഭേദഗതി.
2008ലെ കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റിലെ 12ാം വകുപ്പില്‍ റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ളത്.
പരിശോധനയ്ക്കും പരാതിയുള്ള സ്ഥലത്തു പ്രവേശിക്കുന്നതിനുമുള്ള അധികാരവും ഈ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. അനധികൃത നികത്തല്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വില്ലെജ് ഓഫിസറുടെ മുന്നിലാണ്. വില്ലെജ് ഓഫിസര്‍ക്കോ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കോ തഹസില്‍ദാര്‍ക്കോ ഇപ്പോഴുള്ള നിയമപ്രകാരം നടപടി എടുക്കാനാവില്ല. കൂടാതെ ആക്റ്റിലെ 19ാം വകുപ്പ് പ്രകാരവും റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ പദവിയില്‍ താഴെയുള്ള ഉദ്യോഗസ്ഥന് ഏതെങ്കിലും പരിസരത്ത് പ്രവേശിക്കാനും പരിശോധന നടത്താനും അധികാരമില്ല. പുതിയ ബില്ലിലൂടെ വില്ലെജ് ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള അധികാരം ലഭിക്കും.
ആക്റ്റിലെ 13ാം വകുപ്പ് പ്രകാരം നികത്തിയ നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉചിതമായ നടപടി കൈക്കൊള്ളാനുള്ള അധികാരമേ കലക്റ്റര്‍ക്കുള്ളൂ. ഈ അധികാരം, രൂപപ്പെടുത്തിയ തണ്ണീര്‍ത്തടത്തിന്‍റെ കാര്യത്തില്‍ കൂടി നല്‍കാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ബില്ലില്‍ പ്രതിപക്ഷത്തെ ബാബു എം. പാലിശേരി, സി.കെ. നാണു, എ. പ്രദീപ് കുമാര്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഭരണപക്ഷത്തെ അംഗബലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് നേരത്തേ 2011ലെ വോട്ട് ഓണ്‍ അക്കൗണ്ട് രണ്ടാം നമ്പര്‍ ബില്ലും പാസായിരുന്നു.

No comments:
Post a Comment