മുംബൈ
വില്‍പ്പന സമ്മര്‍ദത്തിനു പുറമേ വിപ്രോയുടെ സാമ്പത്തിക ഫലങ്ങളും നാണയപ്പെരുപ്പം ഡിസംബര്‍ വരെ തുടരുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസ്താവനയും ഓഹരി സൂചികകള്‍ക്കു തിരിച്ചടിയായി. സെന്‍സെക്സ് 151 പോയിന്‍റ് നഷ്ടത്തില്‍ 18,502ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 46.50 പോയിന്‍റ് നഷ്ടത്തില്‍ 5,567.05ല്‍.
പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്ന ക്വാര്‍ട്ടര്‍ ഫലം വിപ്രോയ്ക്കു ക്ഷീണമായി. നാലു ശതമാനം നഷ്ടമാണു കമ്പനി ഓഹരികള്‍ക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍, എന്‍ടിപിസി, മഹീന്ദ്ര, ഹീറോ ഹോണ്ട, എസ്ബിഐ, ഭെല്‍, റിലയന്‍സ് ഇന്‍ഫ്ര നഷ്ടത്തില്‍. സെന്‍സെക്സില്‍ 26 ഓഹരികള്‍ റെഡ് സോണില്‍.
സെന്‍സെക്സിലെ 13 സെക്റ്ററല്‍ സൂചികകളില്‍ 12ഉം നെഗറ്റീവ്. ഐടിസി നേട്ടത്തിലായതിനെത്തുടര്‍ന്ന് എഫ്എംസിജി ഗ്രീന്‍. പവര്‍, ഫാര്‍മ, ക്യാപ്പിറ്റല്‍ ഗുഡ്സ്, ഓട്ടോ, ബാങ്കിങ് ഓഹരികള്‍ക്കു തിരിച്ചടി.
നാണയപ്പെരുപ്പം ഡിസംബര്‍ വരെ തുടരുമെന്ന ധന മന്ത്രാലയത്തിന്‍റെ നോട്ട് പുറത്തുവന്നതിനെത്തടുര്‍ന്നു നിക്ഷേപക വിശ്വാസം ഇടിഞ്ഞു. അടുത്ത വാരം നിരക്കുകള്‍ ആര്‍ബിഐ കൂട്ടിയേക്കുമെന്ന ആശങ്കയും വിപണിയില്‍ പ്രകടമായി. ജൂണില്‍ 9.44 ശതമാനമായിരുന്നു നാണയപ്പെരുപ്പം. അഞ്ചു മുതല്‍ ആറു വരെ ശതമാനമാണ് ആര്‍ബിഐയുടെ ആശ്വാസ നിരക്ക്.
സെബിയുടെ കണക്കനുസരിച്ച് ഈ മാസം 18ന് വിദേശ നിക്ഷേപകര്‍ 293.29 കോടിയുടെ ഓഹരികള്‍ വാങ്ങി.
ഏഷ്യന്‍ സൂചികകളില്‍ പൊതുവേ പോസിറ്റീവ് ട്രെന്‍ഡ്. ചൈനീസ് വിപണി നെഗറ്റീവ്. ഹോങ്കോങ്, ജപ്പാന്‍, സിംഗപ്പുര്‍, തെക്കന്‍ കൊറിയ, തായ്വാന്‍ സൂചികകള്‍ 0.46 മുതല്‍ 2.13 വരെ ശതമാനം നേട്ടമുണ്ടാക്കി. യൂറോപ്യന്‍ രാജ്യങ്ങളുടെ ഇന്നത്തെ യോഗത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നേട്ടം. ഗ്രീസിനുള്ള രക്ഷാപാക്കെജ് യോഗത്തില്‍ അനുവദിക്കുമെന്നാണു സൂചന.

No comments:
Post a Comment