Monday, 18 July 2011

സബ്സിഡി: പ്രമേയം പാസാക്കി

Monday, July 18, 2011

തിരുവനന്തപുരം

പാചക വാതക സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്ക്കെതിരേ നിയമസഭ. ശുപാര്‍ശ സ്വീകരിക്കരിക്കരുതെന്നു കേന്ദ്രത്തോടു പ്രമേയം വഴി സഭ ആവശ്യപ്പെട്ടു. പ്രത്യേക വിഷയമായി ചര്‍ച്ച ചെയ്ത ശേഷം ഐകകണ്ഠ്യേനയാണു പ്രമേയം പാസാക്കിയത്.

സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടര്‍ കുറയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ ശുപാര്‍ശ അംഗീകരിക്കരുതെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രതിവര്‍ഷം ഓരോ വ്യക്തിയുടെയും മേല്‍ 4000 രൂപ അധിക ബാധ്യതയേല്‍പ്പിക്കുന്ന തീരുമാനമാണിതെന്നും സഭ വിലയിരുത്തി. ഉദ്യോഗസ്ഥ തല ശുപാര്‍ശയാണിതെന്നും കേന്ദ്രം ഇതു പരിഗണിക്കില്ലെന്നാണു വിശ്വാസമെന്നും ഭരണകക്ഷിയംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രം പിന്തുടരുന്ന ജനദ്രോഹ നടപടികളുടെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു.

130ാം ചട്ടപ്രകാരം എളമരം കരീമാണ് ഉപക്ഷേപം വഴി വിഷയം സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കു ശേഷം ഭക്ഷ്യ മന്ത്രി ടി.എം. ജേക്കബ് പ്രമേയമവതരിപ്പിച്ചു.

No comments:

Post a Comment