ന്യൂഡല്‍ഹി
2ജി സ്പെക്ട്രം വിതരണത്തിന്‍റെ നടപടിക്രമങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനു പങ്കുണ്ടെന്ന് എ. രാജ കൊടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാണെന്നു ബിജെപി. ഇരുവര്‍ക്കും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ നിയമപരമോ രാഷ്ട്രീയമോ ധാര്‍മികമോ ആയ അവകാശമില്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.
അഴിമതിയോടു വിട്ടുവീഴ്ചയില്ലെന്നു പറയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹനും ചിദംബരത്തിനുമെതിരേ എന്തു നടപടിയെടുക്കണമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും ഗഡ്കരി പറഞ്ഞു.
മന്‍മോഹനും ചിദംബരവും രാജിവയ്ക്കണമെന്ന് ജനതാദള്‍ യു ജനറല്‍ സെക്രട്ടറി ജാവേദ് റാസയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്വാന്‍ ടെലികോമും യൂണിടെക്കും ഓഹരി വിറ്റഴിക്കുകയാണോ (ഡൈവെസ്റ്റ്മെന്‍റ്) പുതിയ ഓഹരികള്‍ പുറപ്പെടുവിക്കുകയാണോ (ഡൈല്യൂഷന്‍) എന്ന വിഷയം മാത്രമാണു താന്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുള്ളതെന്ന് പി. ചിദംബരം വ്യക്തമാക്കി. എന്‍ട്രി ഫീ 2001ലെ അവസ്ഥയില്‍ നിലനിര്‍ത്തണമെന്നു ടെലികോം മന്ത്രാലയം വാദിച്ചപ്പോള്‍, ലേലം നടത്തണമെന്നാണു ധന മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ കോടതിയില്‍ നല്‍കിയ മൊഴിയോടു തനിക്കു പ്രതികരിക്കാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.
രാജ കോടതിയില്‍ നടത്തിയ വാദം തെളിവായി കാണാനാകില്ലെന്നായിരുന്നു ബിജെപിയുടെ ആവശ്യത്തോടു ടെലികോം മന്ത്രി കപില്‍ സിബലിന്‍റെ പ്രതികരണം. സ്വാനും യൂണിടെക്കും ഓഹരി വിറ്റഴിക്കുകയായിരുന്നില്ല, പുതിയ ഓഹരികള്‍ പുറപ്പെടുവിക്കുകയായിരുന്നു എന്ന് സിബലും വ്യക്തമാക്കി.

No comments:
Post a Comment