ന്യൂഡല്‍ഹി
ടോള്‍ നിരക്ക് വര്‍ഷാവര്‍ഷം വര്‍ധിപ്പിക്കാന്‍ കരാറുകാര്‍ക്ക് അവസരം നല്‍കുന്ന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. രാജ്യത്തെ 54,454 കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മാണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണു പുറപ്പെടുവിച്ചത്. നാലു മെട്രൊകളെ ബന്ധിപ്പിക്കുന്ന സുവര്‍ണ ഇടനാഴി ഉള്‍പ്പെടെയുള്ളവയ്ക്കാണു മാര്‍ഗ നിര്‍ദേശം. സംസ്ഥാനത്തെ നാലു പ്രധാന റോഡുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാളയാര്‍-വടക്കഞ്ചേരി , തിരുവനന്തപുരം-തമിഴ്നാട് അതിര്‍ത്തി, കുറ്റിപ്പുറം-ഇടപ്പള്ളി, ചേര്‍ത്തല-ഓച്ചിറ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ ബിഒടി അടിസ്ഥാനത്തിലോ റോഡുകള്‍ നിര്‍മിക്കാം. ടോള്‍ നിരക്ക് പ്രതിവര്‍ഷം മൂന്നു ശതമാനം വീതം വര്‍ധിപ്പിക്കാം. മൊത്തവില സൂചികയില്‍ ഉണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചു 40 ശതമാനം വരെ ടോള്‍ നിരക്ക് കൂട്ടാം. പഴയ റോഡുകളോട് ചേര്‍ന്നു പാലവും ടണലും നിര്‍മിക്കുമ്പോള്‍ നിര്‍മാണ ചെലവിന്‍റെ അടിസ്ഥാനത്തിലായിരിക്കും ടോള്‍ നിര്‍ണയിക്കുക. അഞ്ചു രൂപയുടെ ഗുണിതങ്ങളാകും ടോള്‍ നിരക്ക്. നേരത്തേ ഇത് ഒരു രൂപയുടെ ഗുണിതങ്ങളായിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പുതിയ റോഡുകള്‍ക്കുള്ള കരാറുകള്‍ ക്ഷണിക്കുകയെന്നു മന്ത്രാലയം അറിയിച്ചു.

No comments:
Post a Comment