കൊച്ചി
ഡാര്‍വിന്‍ ആന്‍റണി
സംസ്ഥാനത്ത് ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ സ്വര്‍ണ ഖനനം തുടങ്ങുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പു നടത്തിയ പഠനത്തില്‍ മലപ്പുറം ജില്ലയിലെ മരുതയിലാണ് നേരത്തേ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ വിദഗ്ധ പഠനത്തില്‍ ഈ പ്രദേശത്ത് കൂടുതല്‍ നിക്ഷേപം കണ്ടെത്തുകയും, ഇതിന്‍റെ പശ്ചാത്തലത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം തുടങ്ങാന്‍ നിശ്ചയിക്കുകയുമായിരുന്നു.
സ്വര്‍ണ നിക്ഷേപ പര്യവേക്ഷണത്തിന് വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി തേടി വ്യവസായ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നു സൂചന. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലുള്ള വഴിക്കടവ് പഞ്ചായത്തിന്‍റെ ഭാഗമാണു മരുത. ഖനനത്തിന് അനുമതി ലഭിച്ചതിനുശേഷം സ്വര്‍ണ നിക്ഷേപത്തെ സംബന്ധിച്ചു സമഗ്ര സര്‍വെ നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ സാംപ്ളുകള്‍ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. സ്വര്‍ണത്തിന്‍റെ ഗുണവും പരിശുദ്ധിയും അളക്കാനാണിത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്വര്‍ണത്തിന്‍റെ മാറ്റ് കുറയാനിടയില്ലെന്നാണു വിലയിരുത്തല്‍. ഇവയ്ക്കു വിപണിയില്‍ പൊതുവേ ഡിമാന്‍ഡ് കൂടുതലുമാണ്.
കര്‍ണാടകയിലെ കോളാര്‍ ഖനിയില്‍ നിന്നു കിട്ടുന്ന സ്വര്‍ണത്തിന്‍റെ സ്വഭാവമാണ് മരുതയിലേതെന്നാണ് സാംപ്ളുകള്‍ നല്‍കുന്ന സൂചന. കൂടുതല്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തുന്നതിനു സമീപപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ഖനനം നടത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനു പദ്ധതിയുണ്ട്. വിജയകരമായാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ ഖനനം വിപുലമാക്കും. സ്വര്‍ണത്തിന്‍റെ സംസ്കരണത്തിനും മറ്റുമായി മരുതയില്‍തന്നെ പ്രത്യേക കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്.
ഖനനം കാരണമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. സ്വര്‍ണ ഖനനത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണു മരുതയിലേത്. ജനവാസം കുറവായതിനാല്‍ പുനരധിവാസത്തിനു വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

No comments:
Post a Comment