കൊച്ചി
സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്നു സിബിഐ. കേസില്‍ അന്വേഷണം തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുളള സാക്ഷിമൊഴികളില്‍ സംശയമുണ്ട്. എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യമറിയിച്ചത്.
പീഡനം നടന്ന സ്ഥലത്ത് എഡിജിപി മുഹമ്മദ് യാസിന്‍ എത്തിയതിനു വിശ്വനീയമായ സാക്ഷികളില്ല. കേസില്‍ സാക്ഷികളായ കനകരാജിന്‍റെയും മണികണ്ഠന്‍റെയും മൊഴികള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.
ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്ത സിബിഐ ഇരട്ടത്താപ്പു നയം സ്വീകരിക്കുകയാണെന്നു ജഡ്ജി ബി. കെമാല്‍പാഷ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സിബിഐയുടെ വിശദീകരണം.
നേരത്തേ കേസില്‍ എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് താക്കറെ, സിഐ വിപിന്‍ ദാസ് എന്നിവരെ സിബിഐ പ്രതി ചേര്‍ത്തു ജാമ്യമില്ലാ വോറന്‍റ് നേടിയിരുന്നു.

No comments:
Post a Comment