ഗുരുവായൂര്‍
രാമായണ മാസാചരണത്തിനു ഇന്നു തുടക്കം. ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും വൈകിട്ടു രാമായണ ഭക്തിപ്രഭാഷണം നടക്കും. ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ രാമായണ പാരായണം, ചുറ്റുവിളക്ക്, നിറമാല, അവില്‍ നിവേദ്യം, കൂട്ടുഗണപതി ഹോമം, മുറജപം, ഔഷധസേവ, രാമായണ പ്രഭാഷണം, ഭജന എന്നിവയുണ്ടാകും. ആദ്യത്തെ 12 ദിവസം ക്ഷേത്ര കമ്മിറ്റി വകയും പിന്നീടുള്ള ദിവസങ്ങളില്‍ ഭക്തജനങ്ങളുടെ വകയുമാണു വഴിപാടുകള്‍.
മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഗണപതിഹോമം, രാവിലെ രാമായണ പ്രഭാഷണം, വൈകിട്ടു രാമായണ പാരായണം എന്നിവ നടക്കും. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ആദ്യത്തെ 12 ദിവസങ്ങളില്‍ അഷ്ടദളപത്മ പൂജ നടക്കും. ചുറ്റുവിളക്ക്, രാമായണ പാരായണം, ഭഗവതി സേവ, കേളി എന്നിവയും നടത്തും.
പാര്‍ഥസാരഥി ക്ഷേത്രത്തില്‍ രാമായണ പാരായണം, ചുറ്റുവിളക്ക്, വിശേഷാല്‍ പൂജകള്‍ എന്നിവയും നടക്കും.
പെരുന്തട്ട ശിവക്ഷേത്രത്തില്‍ രാമായണ പാരായണം, ചുറ്റുവിളക്ക്, വിശേഷാല്‍ പൂജകള്‍ എന്നിവയും 23നു മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയും നടക്കും. ഗുരുവായൂരിന് സമീപ പ്രദേശങ്ങളിലെ ഇതര ക്ഷേത്രങ്ങളിലും രാമായണ മാസാചരണം വിവിധ പരിപാടികളോടെ നടക്കും.

No comments:
Post a Comment