July 18th, 2011
കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക് വീണ്ടും കോടതിയുടെ വിമര്‍ശനം. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിന് തെളിവുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും എറണാകുളം സെഷന്‍സ് കോടതി ചോദിച്ചു.
പോലീസ് ഐ.ജി സമ്പത്തിന്റെ വയറ്റില്‍ ചവിട്ടിയതായും തല ഭിത്തിയില്‍ ഇടിച്ചതായും സാക്ഷിമൊഴിയുണ്ട്. ഇതും മരണ കാരണമായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സി.ബി.ഐ ഇരട്ടാത്താപ്പ് കാണിക്കുകയാണെന്നും സി.ബി.ഐ ഇങ്ങിനെ അധപ്പതിക്കുന്നത് അപമാനകരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കേസില്‍ ഒന്നാം പ്രതിയായ എസ്.ഐ പി.വി രമേശന് കോടതി ജാമ്യം അനുവദിച്ചു.
മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.
No comments:
Post a Comment