കേരളത്തിലെ രണ്ടു പ്രധാന നാഷനല്‍ ഹൈവേ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ പുതിയ പാക്കെജ് തയാറാക്കുന്നു. കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ആയിരം കോടി രൂപയുടെ അധിക ബാധ്യത വരുത്തി വയ്ക്കുന്ന പാക്കെജ് നിര്‍ദിഷ്ട റോഡുകള്‍ക്കു വേണ്ടി സ്ഥലവും വീടും വിട്ടുകൊടുക്കുന്നവര്‍ക്ക് കൂടുതല്‍ സ്വീകര്യമാവാനാണു സാധ്യത. ചതുഷ്കോണ സുവര്‍ണ പാതകളടക്കം രാജ്യത്തിന്‍റെ സുപ്രധാന റോഡുകള്‍ അയല്‍ സംസ്ഥാനങ്ങള്‍ വരെ എത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗതാഗതം ആരംഭിച്ചിച്ചിട്ടും കേരളത്തിലെ നാഷനല്‍ ഹൈവേകളില്‍ കിലോമീറ്റര്‍ നീണ്ട വാഹന നിരയും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും അപകടങ്ങളുമാണ് പതിവു കാഴ്ച. ചതുഷ്കോണ പദ്ധതിപ്രകാരം ദേശീയ പാതകള്‍ക്കു നൂറു മീറ്റര്‍ വീതി വെണമെന്നാണു ചട്ടം. മറ്റു ദേശീയ പാതകളുടെ വീതി ശരാശരി അറുപതു മീറ്റര്‍ എങ്കിലുമായിരിക്കണമെന്നും തീരുമാനിക്കപ്പെട്ടു. എന്നാല്‍ കേരളം, ഗോവ തുടങ്ങി ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ ഇത്രയും വീതി അപ്രായോഗികമാണെന്നും സ്ഥലപരിമിതി പരിഗണിച്ചു ചില ഇളവുകള്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ദേശീയ പാതകള്‍ക്കു 30 മീറ്റര്‍ മാത്രം വീതി മതിയെന്നു ന്യൂഡല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാരിനെയും നാഷനല്‍ ഹൈവേ അഥോരിറ്റിയെയും അറിയിക്കുന്ന കാര്യത്തില്‍ അന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുതന്നെ ഔത്സുക്യം കാട്ടി.
കേരളത്തെപ്പോലെ ഇത്രയധികം ജനനിബിഡവും വാഹനസാന്ദ്രതയുമുള്ള ഒരു സംസ്ഥാനത്ത് മുപ്പതു മീറ്റര്‍ വീതിയില്‍ ദേശീയ പാത നിര്‍മിക്കാനാവില്ലെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചു നിന്നു. ഏറ്റവും കുറഞ്ഞത് 45 മീറ്റര്‍ എങ്കിലും വീതിയില്ലെങ്കില്‍ അത്തരം റോഡുകള്‍ക്കു ദേശീയ പാതയുടെ അംഗീകരാമോ സാമ്പത്തിക സഹായമോ ലഭിക്കെല്ലെന്നു ദേശീയ പാത അഥോറിറ്റി കട്ടായം പറഞ്ഞതോടെയാണു സംസ്ഥാനം നിലപാടു മാറ്റിയത്. എന്നിട്ടും ദേശീയ പാത വികസനം ഇന്നും എങ്ങുമെത്തിയില്ല. സ്ഥലമെടുപ്പ് എന്ന കടമ്പയില്‍ത്തട്ടി കുരുങ്ങിത്തന്നെ കിടപ്പാണ് എന്‍എച്ച് 17, എന്‍എച്ച് 47 എന്നീ ഹൈവേകള്‍. രണ്ടു ഹേവേകളുടെയും വശങ്ങളില്‍ താമസിക്കുകയും ഈ റോഡുകള്‍ ആധാരമാക്കി ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്ത പതിനായിരക്കണക്കിന് ആളുകളെ വഴിയാധാരമാക്കാതെ എങ്ങനെ സ്ഥലം ഏറ്റെടുക്കാമെന്നാണ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഉന്നതാധികാര സമിതി ആലോചിച്ചത്.
ഇതിനായി സ്ഥലത്തിന്‍റെ മാര്‍ക്കറ്റ് വില നിശ്ചയിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്റ്റര്‍മാരെ ചുമതലപ്പെടുത്തും. ഇവരുടെ നേതൃത്വത്തില്‍ നഷ്ടപരിഹാരം നിശ്ചയിച്ച ശേഷം ആദ്യം പുനരധിവാസം നടപ്പാക്കും. അതിനുശേഷം മാത്രമേ, സ്ഥലം ഉടമകളെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറക്കിവിടൂ. നേരത്തേ, കേരളത്തില്‍ നടപ്പാക്കിയ കെഎസ്ടിപി, മൂലമ്പിള്ളി പുനരധിവാസ പാക്കെജുകളിലെ ഗുണകരമായ വ്യവസ്ഥകള്‍ സ്വീകരിക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. വികസന വേഗത്തില്‍ പുതിയ മാനം കണ്ടെത്തിയ ഗുജറാത്തിന്‍റെ മാതൃകയും ഇക്കാര്യത്തില്‍ നമുക്കുണ്ട്. റോഡ് വികസനം, തുറമുഖ നിര്‍മാണം, വ്യാവസായിക നിക്ഷേപം തുടങ്ങിയവയ്ക്കെല്ലാം വലിയ തോതില്‍ അവിടെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിനായി സ്ഥലം വിട്ടുകൊടുത്ത ഒരാള്‍ക്കു പോലും കാര്യമായ പരാതിയുണ്ടായതുമില്ല.
വികസനം ഏതൊരു നാടിന്‍റെയും സ്വപ്നമാണ്. എന്നാല്‍ മറ്റു വല്ലവരുടെയും ചെലവില്‍ തങ്ങള്‍ക്കു വികസനം എന്ന മനോഭാവം ഒരു ജനതയ്ക്കും ചേര്‍ന്നതല്ല. വികസനത്തിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവരാണു പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് എന്നതാണ് ഇപ്പോഴത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ നിലപാടാണ് അവര്‍ മൂലമ്പിള്ളിയില്‍ നടപ്പാക്കിയതും. നിര്‍ദിഷ്ട ദേശീയ പാത വികസന പദ്ധതിയിലും ഈ നിലപാട് ആവര്‍ത്തിക്കുമെന്ന് ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിവരുന്ന പണം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പാക്കെജ് പ്രകാരം ഈ തുക ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമോ എന്ന സംശയവും ബാക്കിയുണ്ട്. അങ്ങനെ വന്നാല്‍ പുനരധിവാസത്തിനു വേണ്ടി വരുന്ന ആയിരം കോടിയുടെ അധിക ബാധ്യത സംസ്ഥാനം തന്നെ ഏറ്റെടുക്കണമെന്നും ഉന്നത തല യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി അടുത്ത 27 നു ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫാസ്റ്റ് ട്രാക്കില്‍ പെടുത്താനും ധാരണയായി. അന്താരാഷ്ട്ര നിലവാരത്തിലും വളരെ താഴെയാണു കേരളത്തിലെ ദേശീയ പാതകള്‍. വല്ലാര്‍പാടം ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തതോടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കവും വളരെ വര്‍ധിച്ചിട്ടുണ്ട്. സമയബന്ധിതമായി ദേശീയപാത വികസനം യാഥാര്‍ഥ്യമായില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലെ റോഡ് ഗതാഗതം വാഹനത്തിരക്കില്‍ കുടുങ്ങി നിശ്ചലമാകും. അതിനു കാത്തു നില്ക്കാതെ കൂടുതല്‍ വേഗത പ്രാപിക്കട്ടെ, നിര്‍ദിഷ്ട പുനരധിവാസവും ഹൈവേ വികസനവും.

No comments:
Post a Comment