Sunday, 17 July 2011

ഓണ്‍ലൈന്‍ വഴി സ്ത്രീകളെയും പുരുഷന്മാരെയും എത്തിച്ചുകൊടുക്കുന്ന ഇരുപത്തഞ്ചുകാരന്‍ പോലീസ് പിടിയില്‍

ഓണ്‍ലൈന്‍ വഴി സ്ത്രീകളെയും പുരുഷന്മാരെയും എത്തിച്ചുകൊടുക്കുന്ന ഇരുപത്തഞ്ചുകാരന്‍ പോലീസ് പിടിയില്‍
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയും ഇ-മെയില്‍ വഴിയും പുറം രാജ്യക്കാര്‍ക്ക് സ്ത്രീകളെയും പുരുഷന്മാരെയും എത്തിച്ചുകൊടുക്കുന്ന ഇരുപത്തഞ്ചുകാരന്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ തോട്ടത്തില്‍ ലൈന്‍ മൂലംകുളം വീട്ടില്‍ നെല്‍സണ്‍ ജോണ്‍ ആണ് പിടിയിലായത്.
സൈബര്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് നെല്‍സണ്‍ ഇടപെടലുകള്‍ നടത്തിയത്. ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത പല രാജ്യത്തുള്ളവരുമായി അടുത്ത സൗഹൃദം സൃഷ്ടിച്ചാണ് ഇയാള്‍ കച്ചവടം നടത്തിയത്. സംസാരത്തിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് സമാന താത്പര്യമുള്ളവരെ തമ്മിലൊന്നിപ്പിക്കുന്ന രീതിയാണ് ഇയാള്‍ തുടര്‍ന്നത്. ഇതിനായി ഇരുകൂട്ടരില്‍നിന്നും നെല്‍സണ്‍ വലിയ തുകകള്‍ ഇ-ബാങ്കിങ് വഴി കൈപ്പറ്റിയിരുന്നു. പരിചയപ്പെടുന്ന ഓരോ വ്യക്തിയുടെയും ഫോട്ടോയും സ്വഭാവരീതിയും താത്പര്യങ്ങളുമെല്ലാം പലര്‍ക്കായി അയച്ചുകൊടുത്ത് പണം കൈപ്പറ്റിയശേഷം മാത്രം അവരുടെ ഫോണ്‍ നമ്പറും വിലാസവും നല്‍കി.
മൂന്നുവര്‍ഷത്തോളമായി ഈ മേഖലയില്‍ പേരെടുത്ത നെല്‍സണ്‍ പണം തട്ടിപ്പിന്റെ പേരിലാണ് വ്യാഴാഴ്ച പിടിയിലാകുന്നത്. മുംബൈക്കാരി നളിനി നായിഡുവിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും യു.എസ്. വിസയും നല്‍കാമെന്ന പേരില്‍ തട്ടിപ്പുനടത്തിയെന്നാണ് പരാതി. കമ്മീഷണര്‍ പി. വിജയന് നളിനി ഇ-മെയിലായി അയച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഐ.പി.എസ്. ഓഫീസറാണെന്നു പറഞ്ഞാണ് നെല്‍സണ്‍ നളിനി നായിഡുവിനെ കബളിപ്പിച്ചത്.
ഓണ്‍ ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന വിദേശികള്‍ നാട്ടിലെത്തുമ്പോള്‍ അവരുടെ ഗൈഡായും അവരുടെ മറ്റു താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആളായും നെല്‍സണ്‍ പ്രവര്‍ത്തിച്ചിരുന്നു. നെല്‍സന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍നിന്നാണ് രണ്ടായിരത്തിലധികം വരുന്ന ബന്ധങ്ങള്‍ പോലീസ് കണ്ടെത്തിയത്.

No comments:

Post a Comment