ബംഗളൂരു
കര്‍ണാടകയിലെ പുതിയ ലോകായുക്തയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശിവരാജ് വി പാട്ടീലിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഒപ്പിട്ടു. സന്തോഷ് ഹെഗ്ഡെയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
71കാരനായ പാട്ടീല്‍ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2001-2009 കാലത്തെ സ്പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ അന്വേഷണ സമിതിയംഗമായിരുന്നു.
ഓഗസ്റ്റ് രണ്ടിനാണു ഹെഗ്ഡെയുടെ കാലാവധി അവസാനിക്കുന്നത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെയുളള ഖനന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ടാണു ഹെഗ്ഡെ സ്ഥാനം ഒഴിയുന്നത്.

No comments:
Post a Comment