കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയുടെ വെളിപ്പെടുത്തല്‍ രാജ്യത്തു പുതിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിനു ടെലികോം മന്ത്രി എന്ന നിലയില്‍ തനിക്ക് അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന്‍റെ അനുമതി ലഭിച്ചെന്നും അതാവട്ടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സാന്നിധ്യത്തിലാണെന്നുമാണ് സിബിഐ കോടതിയില്‍ ഇന്നലെ രാജ മൊഴി നല്‍കിയത്. കോടതി അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ നല്‍കുന്ന മൊഴികളില്‍ മറ്റാരുടെയെങ്കിലും പേര് ഉള്‍പ്പെട്ടാല്‍ അവരെക്കൂടി കേസില്‍ ഉള്‍പ്പെടുത്താനോ നിരാകരിക്കാനോ ഉള്ള വിവേചനാധികാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കുമുണ്ട്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ രാജ ഉന്നയിച്ച ആരോപണങ്ങള്‍ ആ നിലയ്ക്ക് അതീവ ഗുരുതരം തന്നെ. രണ്ടു പരമോന്നത പദവികള്‍ വഹിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലോ നീതിപീഠങ്ങള്‍ക്കു മുന്നിലോ ഹാജരാകേണ്ട അവസ്ഥ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.
അഴിമതിക്കേസില്‍ കുടുങ്ങി തിഹാര്‍ ജയിലില്‍ കഴിയുന്ന ആളാണ് എ. രാജ. യുപിഎ നേതൃത്വവും, ഒരു പരിധിയോളം ഡിഎംകെയും അദ്ദേഹത്തെ കൈവിട്ടു. തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ രാജ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന നിലയിലാണു കാര്യങ്ങള്‍. അങ്ങനെയൊരാള്‍ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാനാവില്ല. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും കേന്ദ്ര മന്ത്രി കപില്‍ സിബലും പറയുന്നത് അതാണ്. പിടിക്കപ്പെട്ടവന്‍റെ തത്രപ്പാടുകള്‍ക്കപ്പുറം രാജയുടെ പ്രസ്താവനയ്ക്കു കഴമ്പില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നു വ്യക്തം. രാജ്യം ഇന്നോളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ് ആണു 2ജി സ്പെക്ട്രം ഇടപാട്. എ.ബി. വാജ്പേയി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയ ഏര്‍പ്പാടാണ് ആകാശക്കച്ചവടത്തിന്‍റെ പിന്നാമ്പുറത്തുള്ളത്. അതിനു പിന്നില്‍ ഒരു രാജ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നു പറയുന്നത് അതേപടി വിഴുങ്ങാന്‍ സാമാന്യജനങ്ങള്‍ ബുദ്ധിമുട്ടും. എ. രാജ, കനിമൊഴി തുടങ്ങി വിരലിലെണ്ണാന്‍ മാത്രമുള്ള വന്‍തോക്കുകള്‍ മാത്രമേ ഇതുവരെ കുടുങ്ങിയിട്ടുള്ളൂ. പക്ഷേ, ഇനിയും പലരും മറയ്ക്കു പിന്നിലുണ്ടെന്ന വസ്തുത ആര്‍ക്കും മൂടിവയ്ക്കാനാവില്ല.
ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപ എന്നാല്‍ ചെറിയ സംഖ്യയല്ല. ഇത്രയും വലിയ തുക ഏതെങ്കിലും ചില വ്യക്തികളോ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ മാത്രമായി ചെലവാക്കിത്തീര്‍ക്കാനും സാധ്യതയില്ല. ഓരോ പൊതു തെരഞ്ഞെടുപ്പിന്‍റെയും പണമൊഴുക്കിന്‍റെ പിന്നാമ്പുറങ്ങളില്‍ സ്പെക്ട്രം അഴിമതി സജീവമാണ്. ഇടതുപക്ഷ പാര്‍ട്ടികളൊഴികെയുള്ളവര്‍ക്കെല്ലാം അതില്‍ പങ്കുണ്ടെന്നും ആരോപണങ്ങളുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരിയുടെ കാലത്ത് 26 ഉം, കഴിഞ്ഞ യുപിഎ മന്ത്രിസഭയില്‍ ദയാനിധി മാരന്‍റെ കാലത്ത് 25 ഉം ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. 1993 ലെ മന്ത്രിസഭാ തീരുമാനം അംഗീകരിച്ചായിരുന്നു ഈ നടപടികള്‍. ആദ്യം വരുന്നവര്‍ക്ക് ആദ്യപരിഗണന എന്നതായിരുന്നു തുടക്കത്തില്‍ കൈക്കൊണ്ട നയം. എ. രാജയുടെ കാലത്ത് അത് അട്ടിമറിക്കപ്പെട്ടെന്നും സ്വന്തം സാമ്പത്തിക നേട്ടം ലക്ഷ്യംവച്ച് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്കു ലൈസന്‍സ് അനുവദിച്ചു എന്നുമാണ് സിബിഐ വാദിക്കുന്നത്.
ഇതിലെ വാദപ്രതിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഒരു സാമ്പത്തിക നേട്ടവുമില്ലാതെയാണു ലൈസന്‍സ് അനുവദിച്ചതെന്ന വാദം വരെ അംഗീകരിച്ചാലും ഒരു കാര്യം വ്യക്തം. പൊതുഖജനാവിലേക്കു ലഭിക്കേണ്ട ലക്ഷക്കണക്കിനു കോടികള്‍ ചോര്‍ന്നൊഴുകാന്‍ അറിവോടെയായാലും അറിവില്ലാതെയായാലും ഒരു ഭരണാധികാരിയും അനുവദിക്കരുതായിരുന്നു. അരുണ്‍ ഷൂരിയുടെ കാലത്തു തുടങ്ങിയ ഈ കച്ചവടം മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഈ രാജ്യത്തിന്‍റെ ധനസ്ഥിതി മറ്റൊന്നാവുമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ പ്രതിച്ഛായയിലല്ല, രണ്ടാം മന്‍മോഹന്‍ മന്ത്രിസഭ. അഴിമതിയുടെ കരാളഹസ്തങ്ങള്‍ പലവഴിക്കു നീളുന്നു. ആരോപണങ്ങളെ വാക്കുകള്‍ കൊണ്ടു പ്രതിരോധിക്കുമ്പോഴും അതിനെതിരേ പ്രയോഗിക്കാന്‍ പറ്റിയ തെളിവുകള്‍ കൈവശമില്ലാതെ ഉരുണ്ടുകളിക്കുകയാണ് യുപിഎ നേതൃത്വം. ഈ ഉരുണ്ടുകളി, “ഡെന്മാര്‍ക്കിലെന്തോ ചീഞ്ഞു നാറുന്നതിന്‍റെ’ സൂചന നല്‍കുന്നു. എ. രാജ പറഞ്ഞതു കളവാണെന്ന കോണ്‍ഗ്രസ് വിശദീകരണം അതേപടി അംഗീകരിച്ചാല്‍, ഈ രാജ്യത്തെ കേസ് അന്വേഷണങ്ങളുടെ ഗതി മാറും. ഒരു കേസില്‍ ഒരാളെ പിടികൂടിയാല്‍ അന്വേഷണം അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ നിയമപാലകര്‍ നിര്‍ബന്ധിതരാകും. പിടിക്കപ്പെടുന്നവന്‍റെ മൊഴിയില്‍ മറ്റാരുടെയെങ്കിലും പേരു പറഞ്ഞാല്‍ അതു കുറ്റവാളിയുടെ ജല്‍പ്പനമെന്നു രേഖപ്പെടുത്തി കേസ് ഫയല്‍ ക്ലോസ് ചെയ്യേണ്ടി വരും. ഇന്നോളം വിധിച്ച പല കേസുകളുടെയും വിധിതന്നെ അതു മാറ്റിക്കുറിക്കും. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തുന്ന ഭരണഘടന നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, എ. രാജയ്ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്കു വേറേ നീതിയും നടപ്പാക്കുന്നതെങ്ങനെ?

No comments:
Post a Comment