ലണ്ടന്‍
സണ്‍ ദിനപ്പത്രത്തില്‍ ഉടമസ്ഥന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്‍റെ വ്യാജ മരണവാര്‍ത്ത. മര്‍ഡോക്കിന്‍റെ മൃതദേഹം പൂന്തോട്ടത്തില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. സണ്ണിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ വാര്‍ത്ത വായിച്ചവര്‍ ഞെട്ടി. സണ്ണിന്‍റെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ ഹാക്കര്‍മാരുടെ വേലയായിരുന്നു ഇത്.
ദ് സണ്‍ ടാബ്ലോയ്ഡ് വെബ്സൈറ്റിന്‍റെ ഹോംപേജ് തിരുത്തി മരണവാര്‍ത്ത പ്രധാന വാര്‍ത്തയായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ലുള്‍ സെക്യൂരിറ്റി എന്ന ട്വിറ്റര്‍ അക്കൗണ്ടുകാര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സണ്‍ ടാബ്ലോയ്ഡിന്‍റെ ഓണ്‍ലൈന്‍ പതിപ്പു സ്വന്തമാക്കിയെന്ന് ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ന്യൂസ് ഇന്‍റര്‍ നാഷണല്‍ വെബ്സൈറ്റ് പുനഃസ്ഥാപിച്ചു.
മര്‍ഡോക്കിന്‍റെ ന്യൂസ് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പും തങ്ങള്‍ സ്വന്തമാക്കിയെന്ന് ഇവര്‍ അവകാശപ്പെട്ടു. സ്ഥാപനത്തിലെ പ്രമുഖരുടെ ഇ-മെയിലും പാസ് വേഡും ഫോണ്‍ നമ്പറും പുറത്താക്കുമെന്നും ഇവര്‍ പറഞ്ഞു. അറസ്റ്റിലായ മുന്‍ സിഇഒ റബേക്ക ബ്രൂക്സിന്‍റേതെന്ന പേരില്‍ ഇ- മെയിലും പാസ് വേഡും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തി. സണ്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ പീറ്റെ പിറ്റിന്‍റെ പേരില്‍ ഫോണ്‍ നമ്പറും നല്‍കി. ഇതേക്കുറിച്ചു ന്യൂസ് ഇന്‍റര്‍നാഷണല്‍ അധികൃതര്‍ പ്രതികരിച്ചില്ല.

No comments:
Post a Comment