ന്യൂഡല്‍ഹി
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ വാദം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറയും നല്‍കിയ ഹര്‍ജി ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. മുന്‍ നിശ്ചയപ്രകാരം ഇന്നു കുറ്റപത്രത്തില്‍ വാദം തുടങ്ങുമെന്നു ജഡ്ജി ഒ.പി. സെയ്നി വ്യക്തമാക്കി.
മൂന്നാം അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചശേഷമേ വാദം തുടങ്ങാവൂ എന്നായിരുന്നു രാജയും ബെഹുറയും ആവശ്യപ്പെട്ടത്. എന്നാല്‍, വാദം നീട്ടിവയ്ക്കുന്നതുള്‍പ്പെടെ കേസ് നടപടികളില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 18ന് രാജയുള്‍പ്പെടെ മൂന്നു പ്രതികളെ സിബിഐ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനു വ്യക്തമായ തെളിവാണിതെന്നു പ്രതിഭാഗം വാദിച്ചു. അന്വേഷണം പൂര്‍ത്തിയായെങ്കില്‍ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നും രാജയുടെ അഭിഭാഷകന്‍ രമേഷ് ഗുപ്ത ചോദിച്ചുവെങ്കിലും കോടതി ഇതു മുഖവിലയ്ക്കെടുത്തില്ല.

No comments:
Post a Comment