മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെലികോം സേവന ദാതാക്കളായ എയര്‍സെല്ലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു പ്രമുഖ ബിസിനസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലികോം രംഗത്ത് സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എയര്‍സെല്ലിനെ ഏറ്റെടുക്കുന്നത്.
ഏറ്റെടുക്കലിന്റെ ഭാഗമായി എയര്‍സെല്ലിന്റെ മൂല്യനിര്‍ണയവും സാധ്യതകളും പഠിക്കാനായി ഏജന്‍സിയെ റിലയന്‍സ് നിയോഗിച്ചിട്ടുണ്ട്. ഡ്യൂ ഡിലിജന്‍സ് മൂന്ന് വട്ടം പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എയര്‍സെല്ലില്‍ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാനാണ് മുകേഷ് ഒരുങ്ങുന്നത്. 1999ല്‍ തമിഴ്‌നാട്ടില്‍ ജിഎസ്എം മൊബൈല്‍ സേവനം നല്‍കിക്കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ എയര്‍സെല്ലിന് ഇന്ന് 23 സര്‍ക്കിളുകളിലും സാന്നിധ്യമുണ്ട്. തമിഴ്‌നാട്, ചെന്നൈ ടെലികോം സര്‍ക്കിളുകളില്‍ ഒന്നാം സ്ഥാനത്താണ് കമ്പനി. കേരളത്തിലും സാന്നിധ്യമുണ്ട്. നിലവില്‍ രാജ്യത്തെ ഏഴാമത്തെ വലിയ മൊബൈല്‍ സേവനദാതാവാണ് എയര്‍സെല്‍.

No comments:
Post a Comment