Sunday, 17 July 2011
വൃദ്ധയെ കന്നുകാലി തൊഴുത്തില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മക്കള്‍ക്കെതിരേ കേസ്
വരന്തരപ്പിള്ളി :107 വയസുള്ള വൃദ്ധയെ കന്നുകാലി തൊഴുത്തില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. വരന്തരപ്പിള്ളി വില്ലേജില്‍ അക്കരക്കാരന്‍ കേളന്‍ ഭാര്യ വള്ളിക്കുട്ടിയെയാണു മൂത്തമകന്‍ കൊച്ചുണ്ണിയുടെ വീട്ടില്‍ തൊഴുത്തില്‍ പാര്‍പ്പിച്ചിരുന്നത്. പ്രായാധിക്യവും രോഗങ്ങളാലും അവശയായ വള്ളിക്കുട്ടിയെ മക്കളും മരുമക്കളും സംരക്ഷിക്കാതെ തൊഴുത്തില്‍ പാര്‍പ്പിച്ചത് മാധ്യമങ്ങളാണു പുറലോകമറിയിച്ചത്. തുടര്‍ന്നു സാമൂഹ്യ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് വൃദ്ധയെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജേഷ് കടുങ്ങാടന്‍ അഭിഭാഷകരായ പി.വി. ഗോപകുമാര്‍, കെ.എ. സുനിത, എന്നിവര്‍ മുഖേന ഇരിങ്ങാലക്കുട ഫസ്‌റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം 341-ാം വകുപ്പ് പ്രകാരവും സീനിയര്‍ സിറ്റിസണ്‍ ആക്‌ട് 24-ാം വകുപ്പ് പ്രകാരവും കൊച്ചുണ്ണി, ഭാര്യ തങ്ക, മറ്റുമക്കള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് പി.എന്‍. സീത ഉത്തരവായത്
Subscribe to:
Post Comments (Atom)

No comments:
Post a Comment