സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളാണു സര്‍വകലാശാലകള്‍. നേരത്തേ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഗവേഷണ വിഭാഗം വരെ ഉള്‍പ്പെട്ട അതി വിപുലമായ വിദ്യാഭ്യാസ സംവിധാനമായിരുന്നു അത്. ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ബാഹുല്യവും വിദ്യാര്‍ഥികളുടെയും അധ്യാപകരുടൈയും ഇതര ജീവനക്കാരുടെയും എണ്ണവും മറ്റും ചേര്‍ന്ന് സര്‍വകലാശാലകളുടെ സമയവും സമ്പത്തും പാഴാക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ സര്‍വകലാശാലകളില്‍ നിന്നു വേര്‍പെടുത്തി പ്രത്യേക ബോര്‍ഡിനു കീഴിലാക്കിയത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണങ്ങള്‍ക്കും മാത്രമായി സര്‍കലാശാലകളെ മാറ്റിയെടുത്തു. സര്‍കലാശാലകളിലും അവയ്ക്കു കീഴില്‍ വരുന്ന കോളെജുകളിലും യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്ന സേവന വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും വേതനത്തില്‍ ഗണ്യമായ മാറ്റം സംഭവിച്ചതല്ലാതെ, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അതു കാര്യമായ മെച്ചമൊന്നും ഉണ്ടാക്കില്ല. നേരം കൊല്ലാനും പണം അപഹരിക്കാനും പറ്റുന്ന ചില ഗവേഷണ കശപിശകളല്ലാതെ, നാടിനും നാട്ടുകാര്‍ക്കും ഗുണകരമായ നല്ലൊരു ഗവേഷണ പ്രബന്ധം കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടുമില്ല.
ഇതിനെല്ലാം മീതേയാണു സര്‍വകലാശാലകളെ അടിമുടി വിഴുങ്ങിയ രാഷ്ട്രീയ അതിപ്രസരം. നിയമസഭയോളം ബൃഹത്തായ സെനറ്റ്-സിന്‍ഡിക്കറ്റ് സംവിധാനമാണു സര്‍വകലാശാലകളെ നിയന്ത്രിക്കുന്നത്. സെനറ്റിലും സിന്‍ഡിക്കറ്റിലും തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും അക്കാഡമിക് നിലവാരം പുലര്‍ത്തുന്നവരല്ല. രാഷ്ട്രീയ പരിഗണന മാത്രമാണ് ഈ നിയമനങ്ങളുടെ ഏക മാനദണ്ഡം.
അപ്പോഴും സര്‍വകലാശാലകളുടെ തലപ്പത്തുള്ള വിസി സ്ഥാനത്ത് യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരെ കണ്ടെത്തി നിയമിക്കാന്‍ മിക്ക സര്‍ക്കാരുകള്‍ക്കും മുന്‍പ് കഴിഞ്ഞിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്നു പോലും വിദ്യാഭ്യാസ വിചക്ഷണന്മാരെ കണ്ടെത്തി ഇവിടുത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കിയിട്ടുണ്ട്. അവരുടെ സാന്നിധ്യം കൊണ്ട് അലംകൃതമായിരുന്നു നമ്മുടെ പല സര്‍വകലാശാലകളും. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി, എല്ലാ മറയും നീക്കി വിസി നിയമനത്തില്‍ രാഷ്ട്രീയം കടന്നുവന്നതിന്‍റെ നാണംകെട്ട കഥകളാണ് ഈ ദിവസങ്ങളില്‍ കോഴിക്കോട് സര്‍വകാലാശാലയുടെ പേരില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്ഥാനത്തെ പുരാതന സര്‍വകലാശാലകളില്‍ ഒന്നാണു കോഴിക്കോട്. എല്ലാ മതങ്ങളിലും പെട്ട ഒട്ടേറെ ശ്രേഷ്ഠന്മാര്‍ അവിടെ വൈസ് ചാന്‍സലര്‍മാരായി ഇരുന്നിട്ടുണ്ട്. അവിടേക്കാണ്, അക്കാഡമിക് യോഗ്യതകളൊന്നും പരിഗണിക്കാതെ ഒരു സ്കൂള്‍ അധ്യാപകനെ വിസിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കുന്ന മുസ്ലിം ലീഗ് മുന്നോട്ടു വന്നത്. മുസ്ലിം സമുദായത്തില്‍ നിന്നു വരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ലീഗിന്‍റെ ലിസ്റ്റ് മരവിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെക്കൂടിയ മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ നല്‍കിയ മറുപടി രസകരമാണ്. കോഴിക്കോട് സര്‍വകലാശാല വിസി സ്ഥാനത്തേക്ക് അക്കാഡമിക് പാരമ്പര്യവും ഉയര്‍ന്ന യോഗ്യതയുമുള്ള മറ്റൊരാളെ മുസ്ലിം ലീഗ് കണ്ടെത്തുമത്രേ. അത്യന്തം അപകടകരമാണ് ഇത്തരം പ്രസ്താവനകള്‍ പോലും. വിസി സ്ഥാനത്തേക്ക് തങ്ങളുടെ രാഷ്ട്രീയ നോമിനികളെ പരസ്യമായി നിര്‍ദേശിക്കാന്‍ ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടുമൊക്കെ മുന്നോട്ടു വന്നാല്‍ തകര്‍ന്നടിയുന്നത്, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല തന്നെയാണ്.
വൈസ് ചാന്‍സലര്‍ നിയമനത്തിലെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിരവധി ഉന്നത പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് നിയോഗിച്ച പ്രൊഫ. എന്‍. ആര്‍. മാധവ മേനോന്‍ കമ്മിറ്റി വളരെ വിപുലവും സമഗ്രവുമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. വിസി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലും അഴിമതിയും കര്‍ശനമായി ഒഴിവാക്കണമെന്നാണ് ഈ കമ്മിറ്റി നിര്‍ദേശിച്ചത്. അക്കാഡമിക് നിലവാരം മാത്രം അടിസ്ഥാന യോഗ്യതയാക്കി നിശ്ചയിച്ച് വിദേശത്തു നിന്നു പോലും ഉന്നത വിദ്യാഭ്യാസ വിദഗ്ധരെ ഈ സ്ഥാനത്തേക്കു പരിഗണിക്കാമെന്നും ശുപാര്‍ശയുണ്ട്. കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും അധ്യാപന പരിചയമുള്ള സര്‍വകലശാലാ പ്രൊഫസര്‍മാര്‍, അത്രയും വര്‍ഷത്തെ ഉന്നത അക്കാഡമിക് പരിജ്ഞാനമുള്ള ഗവേഷകര്‍, ഭരണമികവ്, ഉന്നത വിദ്യാഭ്യാസത്തിലെ പരിജ്ഞാനം തുടങ്ങിയവയാണു വിസിമാരുടെ അടിസ്ഥാന യോഗ്യതകള്‍. ആ സ്ഥാനത്താണ് സ്കൂള്‍ അധ്യാപകനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കോഴിക്കോട് വിസിയായി നിയമിക്കാനുള്ള മുസ്ലിം ലീഗിന്‍റെ കരുനീക്കവും എതിര്‍പ്പുമൂലം പിന്നീടുണ്ടായ പിന്മാറ്റവും.
ഏതെങ്കിലും ജാതിക്കോ സമുദായത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ വീതം വയ്ക്കാനുള്ളതല്ല സര്‍വകലാശാല മേധാവിത്വം. കഴിവും യോഗ്യതയുമുള്ള നിരവധി പ്രഗത്ഭര്‍ എല്ലാ ജാതിയിലും സമുദായത്തിലുമുണ്ട്. അവരുടെ കഴിവും യോഗ്യതയും മാത്രം പരിഗണിച്ച് സര്‍വകലാശാല ഭരണം അവരെ ഏല്‍പ്പിച്ചുകൊടുക്കണം. സെനറ്റ്, സിന്‍ഡിക്കറ്റ് തെരഞ്ഞടുപ്പു പോലും അക്കാഡമിക് നിലവാരം മാത്രം പരിഗണിച്ചു മതി. അടിമുടി രാഷ്ട്രീയത്തില്‍ മുങ്ങിപ്പോയ സര്‍വകലാശാലകള്‍ അഴിമതിയുടെ കൂത്തരങ്ങുകളാണ്. കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തില്‍ കണ്ടെത്തിയ ക്രമക്കേടു മാത്രം മതി ഈ യാഥാര്‍ഥ്യത്തിന് അടിവരയിടും. എത്രയോ തലമുറകളുടെ ഭാവി കരുപ്പിടിപ്പിക്കേണ്ട സര്‍വകലാശാലകളെയെങ്കിലും രാഷ്ട്രീയമുക്തമാക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് സാമാന്യബോധമുള്ള എല്ലാവരും. അതു യാഥാര്‍ഥ്യമായാല്‍ മാത്രമേ ഉന്നത വിദ്യഭ്യാസത്തിന് ഉദ്ദേശിക്കുന്ന നിലവാരവളര്‍ച്ച ഉണ്ടാകൂ.

No comments:
Post a Comment