Sunday, 17 July 2011

കണ്ണീര്‍ കോപ്പ

സാന്‍റ ഫെ

സ്വന്തം നാട്ടിലെ ടൂര്‍ണമെന്‍റ്, ലോകോത്തര താരനിര, 1993ന് ശേഷമുള്ള കിരീടവരള്‍ച്ചയ്ക്ക് ഇത്തവണ അര്‍ജന്‍റീന പരിഹാരം കാണുമെന്നു തന്നെ വി ശ്വസിച്ചു ആരാധകര്‍. പക്ഷേ, ആരാധകര്‍ക്കു നിരാശ സമ്മാനിക്കുന്ന പതിവ് ആവര്‍ത്തിക്കുക തന്നെ ചെയ്തു അര്‍ജന്‍റീന.

ആജന്മ വൈരികളായ ഉറുഗ്വെയ്ക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ 5-4 നു കൈവിടുകയായിരു ന്നു ആതിഥേയര്‍. നിശ്ചി ത സമയ ത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 സമനിലയില്‍ തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. സെമിയില്‍ പെറുവാണ് ഉറുഗ്വെയുടെ എതിരാളികള്‍. 

ആ നകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന സാന്‍റ ഫെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് മുന്നില്‍ വില്ലനായത് പെനല്‍റ്റി ഷോട്ട് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട സൂപ്പര്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ്. ഷൂട്ടൗട്ടിലെ മൂന്നാം കിക്കെടുത്ത ടെവസിന്‍റെ ഷോട്ട് തടഞ്ഞിട്ട് ഉറുഗ്വെയന്‍ ഗോളി ഫെര്‍ണാന്‍ഡൊ മുസ്ലെ ര ഹീറോയായി. 

അര്‍ജന്‍റീനയ്ക്കായി ലയണല്‍ മെസി, നിക്കൊളാസ് ബുര്‍ഡിസൊ, ഹാവിയര്‍ പാസ്റ്റോര്‍, ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍ എന്നിവര്‍ പെനല്‍റ്റി ഷോട്ടുകള്‍ വലയിലെത്തിച്ചു. ഉറുഗ്വെയ്ക്കായി ഡീഗോ ഫോര്‍ലാനും ലൂയി സുവാര സും ആന്ദ്രെ സ്കോട്ടിയും വാള്‍ട്ടര്‍ ഗര്‍ഗാനൊയും മാക്സിമിലിയാനൊ പെരേരയും പെനല്‍റ്റി സ്പോട്ടില്‍ നിന്ന് ലക്ഷ്യം കണ്ടു. 

നേരത്തേ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന വൈരത്തിനുടമകള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിലെ ഉറുഗ്വെ ലീഡ് നേടി. ഡീഗൊ പെരെസ് സ്കോറര്‍. ഈ വെറ്ററന്‍ മിഡ്ഫീല്‍ഡറുടെ കരിയറിലെ കന്നി ഗോള്‍. എന്നാല്‍ 12 മിനിറ്റിനു ശേഷം ലയണല്‍ മെസിയുടെ പാസില്‍ ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍ സമനില ഗോളും കണ്ടെത്തി. പത്ത് പേരുമായാണ് ഇരുടീമുകളും നിശ്ചിത സമയം പൂര്‍ത്തിയാക്കിയത്. 

38ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഉറുഗ്വെയുടെ സ്കോറര്‍ പെരെസ് പുറത്തായപ്പോള്‍, 86ാം മിനിറ്റില്‍ ലൂയിസ് സുവാരസിനെ അപകടകരമായി ടാക്കിള്‍ ചെയ്തതിന് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ഹാവിയര്‍ മസ്കരാനോയും റെഡ് കാര്‍ഡ് കണ്ടു. അര്‍ജന്‍റീനയ്ക്കായി ഹിഗ്വെയ്നും ഉറുഗ്വെയ്ക്കായി മാര്‍ട്ടിന്‍ സകറെസും പന്തുകള്‍ വലയിലെത്തിച്ചിരുന്നെങ്കിലും രണ്ട് തവണയും ഓഫ്സൈഡ് വിസില്‍ മുഴങ്ങി. 

മെസി, ഏഞ്ചല്‍ ഡി മരിയ, ഹിഗ്വെയ്ന്‍ എന്നിവരുടെ അപകടകരമായ ഷോട്ടുകള്‍ ഉറുഗ്വെയന്‍ ഗോളി മുസ്ലെര തടുത്തിടുകയും ചെയ്തു. എക്സ്ട്രാ ടൈമിന്‍റെ അന്തിമ നിമിഷങ്ങളിലൊന്നിലും മെസിയുടെ നിലംപറ്റെയുള്ള ഗോള്‍ ഷോട്ട് രക്ഷിച്ച് ഒരിക്കല്‍ക്കൂടി ഉറുഗ്വെയന്‍ ആരാധകര്‍ക്ക് ആശ്വാസമേകി മുസ്ലെര.

No comments:

Post a Comment