Sunday, 17 July 2011

കെ.വി. തോമസ് കത്തയച്ചു

ന്യൂഡല്‍ഹി

മൃഗസംരക്ഷണം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയ്ക്കു പ്രത്യേക മന്ത്രാലയവും മന്ത്രിയും വേണമെന്നു കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു തോമസ് കത്തയച്ചു. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു ശരത് പവാറിന്‍റെ കീഴിലുള്ള കൃഷി വകുപ്പാണ്. കൂടതല്‍ ഫണ്ടു ലഭിക്കുന്നതിലൂടെ മൂന്നു മേഖലകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ 30 ശതമാനം സംഭാവന നല്‍ക്കുന്നതു മൃഗസംരക്ഷണ മേഖലയാണ്. കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം ഇനങ്ങളില്‍ രാജ്യത്തിന്‍റെ മൊത്തം ജിഡിപി ആറു ശതമാനത്തില്‍ കൂടുതലാണ്. കന്നുകാലി വളര്‍ത്തലിലും പാല്‍ ഉത്പാദനത്തിലും ലോകത്തു മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

മത്സ്യമേഖലയുടെ വികസനത്തില്‍ എറണാകുളം എംപിയായ കെ.വി. തോമസിനു പ്രത്യേക താത്പര്യമുണ്ട്. 2001 യുഡിഫ് സര്‍ക്കാര്‍ ഫിഷറീസ് മന്ത്രിയായിരുന്നു അദ്ദേഹം

No comments:

Post a Comment