ബുവാനോസ് ആരിസ്
കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ നിന്ന് അര്‍ജന്‍റീന പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉറുഗ്വെയോട് 5-4 നു തോറ്റാണ് ആതിഥേയര്‍ പുറത്തായത്. നിശ്ചിത 90 മിനിറ്റില്‍ തുല്യത പാലിച്ച ശേഷം മത്സരം എക്സ്ട്രാടൈമിലേക്കു കടന്നു. എക്സ്ട്രാ ടൈമിലും ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു പെറു സെമിയില്‍ കടന്നു. അധിക സമയത്തിലേക്കു കടന്ന പോരാട്ടത്തിനൊടുവിലാണു രണ്ടു ഗോളുകള്‍ നേടിയത്. 101-ാം മിനിറ്റില്‍ പെറുവിന്‍റെ കാര്‍ലോസ് ലോബര്‍ട്ടണ്‍ 18 വാര അകലെ നിന്നു തൊടുത്ത ക്രോസ് ഷോട്ടാണു കൊളംബിയയുടെ വല ആദ്യം ചലപ്പിച്ചത്. പതിനൊന്നു മിനിറ്റുകള്‍ക്കു ശേഷം യുവാന്‍ മാനുവല്‍ വര്‍ഗോസ് രണ്ടാം ഗോള്‍ നേടി. മത്സരത്തിലുടനീളം കൊളംബിയയ്ക്കായിരുന്നു മേല്‍ക്കൈ. ഒരു പെനാല്‍റ്റിയടക്കം മൂന്നു സുവര്‍ണ അവസരങ്ങളാണു കൊളംബിയയ്ക്കു ലഭിച്ചത്.

No comments:
Post a Comment