Sunday, 17 July 2011

പറവൂര്‍ കേസുമായി ബന്ധമില്ല: സുരാജ് വെഞ്ഞാറമ്മൂട്

പറവൂര്‍ കേസുമായി ബന്ധമില്ല: സുരാജ് വെഞ്ഞാറമ്മൂട്
പറവൂര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍ സുരാജ് വെഞ്ഞാമൂട്.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രമാണിയുടെ പറവൂരിലെ ലൊക്കേഷനില്‍ വെച്ച് പെണ്‍കുട്ടിയുമൊത്ത് ഒരു ഫോട്ടോ എടുത്തിരുന്നു, ഇതല്ലാതെ കേസുമായി തനിക്ക് ഒരു ബന്ധവുമില്ല.
തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. വാര്‍ത്ത നല്‍കിയ മഞ്ഞപത്രത്തിനെതിരെ കേസ് കൊടുക്കുമെന്നും സുരാജ് വെഞ്ഞാമൂട് വ്യ്ക്തമാക്കി.

ജയറാം നായകനാകുന്ന ഉലകംചുറ്റും വാലിബന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചത്. അതേ സമയം സുരാജ് വെഞ്ഞാറമ്മൂടും പെണ്‍കുട്ടിയുമൊത്തുള്ള ചിത്രം ഇമെയിലിലൂടെ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്.

No comments:

Post a Comment