ആഗോള നെറ്റ്വര്‍ക്കിങ് കമ്പനി സിസ്കോ ജീവനക്കാരെ പിരിച്ചുവിടുന്നു.
ആഗോള നെറ്റ്വര്‍ക്കിങ് കമ്പനി സിസ്കോ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ബ്ലൂബെര്‍ഗാണു വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 14% വരും ഇത്. പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണു ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. 3,000 ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് നല്‍കാനും കമ്പനി മാനെജ്മെന്‍റ് തീരുമാനിച്ചു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 7,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ലോകത്തെമ്പാടുമായി 73,400 ജീവനക്കാരാണ് സിസ്കോയ്ക്കുള്ളത്. ചെലവ് ചുരുക്കലിന്‍റെ വിശദാംശങ്ങള്‍ അടുത്തമാസം കമ്പനി പുറത്തുവിടും
No comments:
Post a Comment