ബാലചന്ദ്രന്‍ ചുള്ളിക്കാട്
രാമായണം വെറുമൊരു സാഹിത്യഗ്രന്ഥമല്ല. ഒരു സംസ്കാരമാണ്. വ്യക്തി, സമൂഹം, പ്രപഞ്ചം ഇവയുടെ പരസ്പര ബന്ധത്തിന്‍റെ മുഴുവന്‍ സങ്കീര്‍ണതകളും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അയോധ്യയും ലങ്കയും മുതല്‍ ആശ്രമവും അടവിയും വരെ ഉള്ള സ്ഥലഭേദങ്ങളും, യുഗാരംഭം മുതല്‍ യുഗാന്ത്യം വരെയുള്ള കാലഭേദങ്ങളും അതില്‍ വിസ്തരിക്കപ്പെടുന്നു. സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്‍റേയും ചലനനിയമങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു.
ആയിരത്താണ്ടുകളായി വിപുലമായ ജനസമൂഹത്തിന്‍റെ അടിസ്ഥാന ജീവിതപദ്ധതിക്കു രൂപം നല്‍കിപ്പോരുന്ന മൂല്യപ്രപഞ്ചം രാമായണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭൗതിക പരിഷ്കൃതി, ശാസ്ത്രം, കല, തത്വചിന്ത, രാഷ്ട്രമീമാംസ, അധികാരം, മനുഷ്യബന്ധങ്ങള്‍, പരിസ്ഥിതി, വംശസംഘര്‍ഷങ്ങള്‍, ഋതുപരിവര്‍ത്തനങ്ങള്‍, മനുഷ്യഭാഗധേയത്തിന്‍റെ ദുരന്തമഹിമ ഇവയെല്ലാം രാമായണ സംസ്കാരത്തില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് അനേകം രാമായണങ്ങളും, രാമായണങ്ങള്‍ക്ക് അനേകം വ്യാഖ്യാനങ്ങളും നിലനില്‍ക്കുന്നു. ഇവയെല്ലാം ചേര്‍ന്ന സംസ്കാരസമുച്ചയത്തിന്‍റെ ഐതിഹാസിക നാമമാണു രാമായണം.
വൈദേശിക ശക്തികളുടെ സാന്നിധ്യം രാഷ്ട്രീയമായും, ക്രിസ്തുമതത്തിന്‍റേയും ഇസ്ലാം മതത്തിന്‍റേയും സാന്നിധ്യം സാംസ്കാരികമായും കേരളജനത അഭിമുഖീകരിച്ച ഒരു ഘട്ടത്തിലാണു തുഞ്ചത്ത് എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം ആവിര്‍ഭവിക്കുന്നത്.
മൂല്യബോധവും ആധ്യാത്മികതയും കഷ്ടിയായ ഒരു ജനതയെ ജ്ഞാനത്തിന്‍റേയും ധര്‍മത്തിന്‍റേയും പ്രകാശത്തിലേക്കു നയിക്കുക എന്ന ഉപനിഷത് ധര്‍മമാണ് അധ്യാത്മ രാമായണ രചനയിലൂടെ എഴുത്തച്ഛന്‍ നടത്തിയത്. വേദജ്ഞാനം ബ്രാഹ്മണ്യത്തിന്‍റെ കുത്തകയായിരുന്ന ഒരു കാലഘട്ടത്തില്‍ ഭാരതീയ സംസ്കാരത്തിന്‍റെ ആധ്യാത്മിക സത്ത അബ്രാഹ്മണ ജനതയ്ക്കു പകര്‍ന്നു നല്‍കുകയാണു തുഞ്ചത്ത് എഴുത്തച്ഛന്‍ ചെയ്തത്. ഒരു വര്‍ഷത്തെ ജീവിതവൃത്തിക്കിടയില്‍ കര്‍മസഫലതയ്ക്ക് ആവശ്യമായ ആത്മീ യശക്തി ആര്‍ജിക്കാന്‍ കേരളത്തിലെ ഹൈന്ദവജനത എല്ലാ കര്‍ക്കിടക മാസത്തിലും അധ്യാത്മരാമായണപാരായണത്തെ ആശ്രയിച്ചു പോരുന്നു.
സംസ്കൃതം അറിയാത്തവരും ഭാരതീയ വേദശാസ്ത്രാദികള്‍ പഠിക്കാന്‍ കഴിയാത്തവരുമായ ജനങ്ങള്‍ക്കു ഭാരതീയ സംസ്കാരത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കര്‍ക്കിടക മാസത്തിലെ രാമായണ പാരായണംസഹായകരമാവുന്നു. അതിന്നും കേരളത്തിലെ ഹൈന്ദവ ജനതയുടെ ആത്മീയ അനുഷ്ഠാനമായി തുടരുന്നു.

No comments:
Post a Comment