Sunday, 17 July 2011

സഭ ഏകാധിപതിയാകുന്നു

തിരുവനന്തപുരം

സ്വാശ്രയ പ്രശ്നത്തില്‍ ക്രൈസ്തവ സഭ ഏകാധിപതിയെപ്പോലെ പെരുമാറുന്നെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍. ന്യൂനപക്ഷ അവകാശമെന്നാല്‍ എന്തുമാകാമെന്നാണു ചിലരുടെ ധാരണ. നിഷ്ക്രിയത്വവും ഘടകകക്ഷികളിലെ വിശ്വാസക്കുറവുമാണു തെരഞ്ഞെടുപ്പു പരാജയത്തിനു കാരണം.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം സാധ്യമാകാത്തതിനു പിന്നില്‍ നേതാക്കളുടെ നേതൃമോഹമാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയാകെ ആലസ്യം ബാധിച്ചിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment