സ്വര്‍ണം പവന് 17,240 രൂപ
കൊച്ചി: സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 17,240 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2155 രൂപയായി. വ്യാഴാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 17,000 രൂപ ഭേദിച്ചത്. അന്ന് വില 17,120 രൂപയായി. വെള്ളിയാഴ്ചയും ഈ വില തുടര്‍ന്നു.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കുതിച്ചുയര്‍ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 7.10 ഡോളര്‍ ഉയര്‍ന്ന് 1,594.10 ഡോളറിലെത്തി റെക്കോഡിട്ടു. കഴിഞ്ഞ ഒമ്പത് വ്യാപാര ദിനങ്ങള്‍ കൊണ്ട് 108 ഡോളറാണ് കുതിച്ചുയര്‍ന്നത്.
No comments:
Post a Comment