Sunday, 17 July 2011

മുഖ്യന്‍റെ ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഉറക്കം തല്‍സമയം

മുഖ്യന്‍റെ ഓഫീസിലെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഉറക്കം തല്‍സമയം
ഭരണ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടെ ഓഫീസും ചേമ്പറും ലൈവായി നെറ്റ് നല്‍‌കുന്നത് ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു. എന്നാല്‍ ഈ സുതാര്യത’ ഇപ്പോള്‍ നാണക്കേട് ആയിരിക്കുകയാണ്.പണ്ടത്തെ ശങ്കരന്‍ തെങ്ങില്‍ മേല്‍ തന്നെ
എന്ന  പഴമൊഴി പോലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്ര സുതാര്യത ഉണ്ടായാലും ആരൊക്കെ സാക്ഷികളായാലും കൈക്കൂലിയും ഉറക്കവും ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാറില്ലല്ലോ. ഇതാ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍.
മുഖ്യമന്ത്രിയുടെ ഓഫീസ് ഉറങ്ങാനുള്ളതാണോമുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനാണോ ലൈവായി ലോകം മുഴുവനും കാണിക്കുന്നത്.... രാവിലെ 10.30. കേരള മുഖ്യമന്ത്രിയുടെ ഓഫീസ്” എന്ന അടിക്കുറിപ്പോടെ  ഫേസ്ബുക്കില്‍ ഈ വീഡിയോഅപ്‌ലോഡ് ചെയ്തിരിക്കുന്നത്. നെറ്റില്‍ ലൈവായി കാണിച്ച രംഗങ്ങള്‍  മൊബൈല്‍ പകര്‍ത്തി ഫേസ്‌ബുക്കില്‍ ഇടുകയാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. എന്തായാലും മുഖ്യന്റെ ഓഫീസിലെ ഉറക്കം ഫേസ്‌ബുക്കിലെ മലയാളികള്‍ക്ക് ചൂടന്‍ വിഭവമായിമാറിക്കഴിഞ്ഞുസ്ലീപ്പിംഗ് ലൈവ് ഓണ്‍ സി‌എംസ് ഓഫീസ്’ എന്ന് തെരഞ്ഞാല്‍ യൂട്യൂബിലും ഈ വീഡീയോ കിട്ടും

No comments:

Post a Comment