തിരുവനന്തപുരം
ഉപഭോക്താക്കളുടെ പരാതികള്‍ക്ക് ഇനി ഉടനടി പരിഹാരം. ഇടനിലക്കാരുടെ സഹായം ആവശ്യമില്ല. കോട തികള്‍ കയറിയിറങ്ങുകയും വേണ്ട. 180042 51550 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കു വിളിച്ചാല്‍ മതി.
കേരള സ്റ്റേറ്റ് ഐടി മിഷന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍കാള്‍ സെന്‍ററുമായി സംയോജിപ്പിച്ചാണു പദ്ധതി. ഉപഭോക്തൃ സംരക്ഷണത്തിനും തര്‍ക്ക പരിഹാരത്തിനുമുള്ള ബദല്‍ സംവിധാനമാണിത്. സംസ്ഥാനത്തിന്‍റെ ഏതുഭാഗത്തുനിന്നും പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിങ്ങളുടെ പരാതി ഉടന്‍തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറും. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടിരിക്കും.
കോടതികളുടെ സഹായമില്ലാതെ തന്നെ ഉപഭോക്ത്യ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാമെന്നതാണു കണ്‍സ്യൂമര്‍ ഹെല്‍പ്പ്ലൈന്‍ പ്രത്യേകത. ഗ്രാമ പ്രദേശങ്ങളിലെയും പിന്നോക്ക മേഖലയിലെയും ഉപഭോക്താക്കള്‍ക്കു തങ്ങളുടെ പ്രശ്നങ്ങള്‍ക്കു ഹെല്‍പ് ലൈന്‍ മുഖേന വേഗത്തില്‍ പരിഹാരം കാണാം. പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം. പരാതി നല്‍കുന്നയാളിന്‍റെ വിവരം രഹസ്യ മായി സൂക്ഷിക്കും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 24ലക്ഷം രൂപയുടെ സഹായത്തോടെയാണു ഹെല്‍പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നത്.
100 സ്കൂളുകളില്‍ ഉപഭോക്തൃ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍ സേവനം വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താം. പൊതുവിവരങ്ങള്‍ക്കും 180042 51550 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതി.

No comments:
Post a Comment