കോഴിക്കോട്
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമന കാര്യം സര്‍ക്കാരിനു വിട്ടതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. വിസി നിയമനം വിവാദമായ പശ്ചാത്തലത്തിലാണിത്.
വിവാദം തുടര്‍ന്നു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇ.ടി പറഞ്ഞു. വിസിയെ കണ്ടെത്തുന്നതു സെര്‍ച്ച് കമ്മിറ്റിയാണ്. ഈ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഹമീദിന്‍റെ പേര് കമ്മിറ്റിയുടെ പരിഗണനയില്‍ വന്നത്. ഹമീദ് വിസിയാകുന്നതിലെ നിയമ പ്രശ്നം മുന്‍പ് ലീഗിന്‍റെ മുന്നില്‍ ഉണ്ടായിരുന്നില്ല. നിയമ പ്രശ്നങ്ങള്‍ ഉള്ളതായി പിന്നീടു മനസിലായി.
സാങ്കേതിക തടസമുള്ളയാളെത്തന്നെ മുന്നോട്ടു കൊണ്ടുപോകണമെന്നു പാര്‍ട്ടിക്കൊരു നിര്‍ബന്ധവും ഇല്ല. വിസിയുടെ പേര് മുഖ്യമന്ത്രി മടക്കിയെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തെറ്റ്. സെര്‍ച്ച് കമ്മിറ്റി യോഗം പിന്നീടു ചേരാനാണു പിരിഞ്ഞത്. അത്തരമൊരു ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തുന്നത് എങ്ങനെയെന്നും ഇ.ടി.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്മാറിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമാ
വും എന്നു തന്നെയാണു പ്രതീക്ഷ. ഇത്ര ദിവസത്തിനകം മന്ത്രിയെ വേണമെന്ന നിബന്ധനയൊന്നും വച്ചിട്ടില്ല.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. സംസ്ഥാനത്തു ഭരണത്തിന്‍റെ ശരിയായ സാന്നിധ്യം അറിയാന്‍ സാധിക്കുന്നു. ഒരു സര്‍ക്കാരിനുണ്ടാകാവുന്ന ബാലാരിഷ്ടതകള്‍ പോലും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനില്ല. മുസ്ലിം ലീഗ് എംഎല്‍എമാരുടെ കാര്യത്തിലും സെക്രട്ടേറിയറ്റ് പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി ഇ.ടി പറഞ്ഞു.
ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി എം.സി. മായിന്‍കുട്ടി, എം.ഐ. തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദു റബ്ബ്, എം.പി. അബ്ദു സമദ് സമദാനി, അഡ്വ. ഹമീദലി ഷംനാട്, പി.എച്ച്. അബ്ദുസലാം ഹാജി, കല്ലടി മുഹമ്മദ്, കെ.വി. മുഹമ്മദ് കുഞ്ഞി, എഡ്വ. എ. മുഹമ്മദ്, ടി.പി.എം. സാഹിര്‍, അഡ്വ. പി.എം.എ. സലാം, ടി.എ. അഹമ്മദ് കബീര്‍, ചെര്‍ക്കളം അബ്ദുള്ള, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി.കെ.കെ. ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment