ന്യൂഡല്‍ഹി
മുംബൈ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ അമോണിയം നൈട്രേറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്ഫോടകവസ്തു നിയമത്തിന്‍റെ പരിധിയില്‍ അമോണിയം നൈട്രേറ്റിനെ ഉള്‍പ്പെടുത്തും. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും. ജൂലായ് 13നു നടന്ന സ്ഫോടന പരമ്പരയിലും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി ഫൊറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. രാസവള ഉത്പാദനത്തിന് ആവശ്യമുള്ളതിനാല്‍ അമോണിയം നൈട്രേറ്റിന്‍റെ ഉപയോഗത്തിനു രാജ്യത്തു നിയന്ത്രണമില്ല. എന്നാല്‍ നിയമത്തിന്‍റെ പരിധിയില്‍പ്പെടുത്തിയാല്‍ കാര്‍ഷികമേഖലയെ ദോഷകരമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.

No comments:
Post a Comment