Sunday, 17 July 2011

കോട്ടയത്തെ ജുവലറി മോഷ്ടാവിനെ കുടുക്കിയ വീരന്‍

കോട്ടയത്തെ ജുവലറി മോഷ്ടാവിനെ  കുടുക്കിയ വീരന്‍
കുമരകം സ്വദേശി ഷിജോ മാത്യു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണ കേസിലെ കോട്ടയത്തെ ജുവലറി ഒരു പ്രതി കുടുങ്ങാനും മോഷ്ടിച്ച സ്വര്‍ണാഭരണം സംഭവം നടന്ന ഒരു മണിക്കൂറിനുള്ളില്‍ കിട്ടാനും കാരണം. സംസ്ഥാനത്തെ നടുക്കിയ കൊള്ളക്കാരെ കുടുക്കാന്‍ സഹായിച്ചതോടെ ഷിജോ വിഐപിയായി മാറിയിരിക്കുകയാണ്.
ബസേലിയസ് കോളജില്‍ ഡിഗ്രി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു. വൈക്കത്തിനു പോകുന്ന അശ്വിന്‍ ബസില്‍ ബേക്കര്‍ ജംഗ്ഷനില്‍ നിന്നാണ് കയറിയത്. വണ്ടി ചാലുകുന്ന്് ജംഗ്ഷന്‍ കഴിഞ്ഞപ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കൈകാണിച്ചുു. വണ്ടി നിര്‍ത്തിയപ്പോള്‍ വൈക്കത്തിനാണോ എന്നു ചോദിച്ചു.അതേ എന്ന് ബസ് ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ കയറി. മറ്റേയാള്‍ ബൈക്കോടിച്ചു പോയി. വെള്ള നിറത്തിലുള്ള ടിവിഎസ് അപ്പാച്ചി ബ്ൈക്കായിരുന്നതിനാല്‍ ശ്രദ്ധിച്ചു. വളരെ ചുരുക്കമായി കണ്ടു വരുന്ന ബൈക്കായതിനാലാണ് ശ്രദ്ധിച്ചത്.
ബസില്‍ കയറിയ ആള്‍ നന്നായി വിയര്‍ത്തിരുന്നു. കൈയ്യിലൊരു ബാഗും ഉ്ണ്ടായിരുന്നു. നല്ല മഴയുള്ള സമയത്ത് എന്താണ് ഇയാള്‍ വിയര്‍ക്കുന്നതെന്നായിരുന്നു സംശയം. താന്‍ പോലും മഴ നനഞ്ഞാണ് ബസില്‍ കയറിയത്. അതിനാല്‍ ഇയാളെ ശ്രദ്ധിച്ചു. മുന്‍വശത്തെ വാതിലിലൂടെ കയറിയ ഇയാള്‍ തന്റെ അടുത്താണ് നിന്നത്. ഇരിക്കാന്‍ സീറ്റില്ലായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗ് കാലിനിടയില്‍ തിരുകി വ്ച്ചു. വണ്ടി ഇല്ലിക്കല്‍ എത്തിയപ്പോള്‍ വഴിയില്‍ കൂടുതല്‍ പോലീസ് നില്‍ക്കുന്നതു കണ്ടു. കുമരകത്തിറങ്ങിയപ്പോഴും വന്‍ പോലീസ്. കാര്യം ഒരു ചേട്ടനോട് തിരക്കി. ഏതോ ഭീകരന്‍ ബൈക്കില്‍ തോക്കുമായി വരുന്നുവെന്നാണ് ചേട്ടന്‍ പറഞ്ഞത്. വെള്ള ബൈക്കാണെന്നും പറഞ്ഞപ്പോള്‍ താന്‍ കണ്ട ബൈക്കിന്റെ കാര്യം ഓര്‍ത്തു.
ഒരു പോലീസുകാരനോട് ചോദിച്ചപ്പോള്‍ അപ്പാച്ചി ബൈക്കാണെന്നു പറഞ്ഞു. ഉടനെ താന്‍ ബൈക്ക് കണ്ട വിവരം പോലീസുകാരനോട് പറഞ്ഞു. ബസില്‍ ഒരാള്‍ കയറിയിട്ടുണ്െടന്നും പറഞ്ഞു. പിന്നെ വൈകിയില്ല. അതുവഴി വന്ന ഒരു കാറില്‍ പോലിസുമൊത്ത് ബസിനെ പിന്‍തുടര്‍ന്നു.
കവണാറ്റിന്‍കരയില്‍ ബസ് തടഞ്ഞിട്ടപ്പോള്‍ പ്രതി സീറ്റില്‍ ഇരിക്കുകയായിരുന്നു. സീറ്റിനടിയില്‍ നിന്ന ബാഗും കിട്ടി. ഇയാള്‍ തന്നെയാണോ എന്നു സംശയം തോന്നിയ പോലീസ് ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണവും തോക്കും കണ്ടു. ഒരു എതിര്‍പ്പും കൂടാതെ പ്രതി പോലീസിനൊപ്പം പോരുകയും ചെയ്തു. കുമരകം മേടയില്‍ ജോസ് മാത്യു-ഷേര്‍ളി ദമ്പതികളുടെ മകനാണ് ഷിജോ.
ഷിജോക്ക് ബൈക്ക് സമ്മാനമായി നല്കുമെന്നു കുന്നത്തുകളത്തില്‍ ജൂവലറി ഉടമ
ഷിജോയുടെ ബൈക്ക് പ്രേമമാണ് മോഷ്ടാവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. വെള്ള നിറത്തിലുള്ള ടിവിഎസ് അപ്പാച്ചി ബൈക്കിലാണ് മോഷ്ടാക്കള്‍ എത്തിയത്. ജൂവലറിയില്‍ നിന്ന് സ്വര്‍ണവുമായി രക്ഷപെട്ട മോഷ്ടാക്കളിലൊരാള്‍ ബസില്‍ കയറുമ്പോഴാണ് ഷിജോയുടെ ശ്രദ്ധയില്‍പെട്ടത്
കുമരകം മേടയില്‍ ഷിജോ മാത്യുവിന് ബൈക്ക് വാങ്ങാന്‍ ഏറെനാളായി മോഹത്തിലാണ്. ഷിജോയുടെ ബൈക്ക് പ്രേമം അറിഞ്ഞ കെ.വി. വിശ്വനാഥന്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ചശേഷം അടുത്താഴ്ച ബൈക്ക് വാങ്ങിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു

No comments:

Post a Comment