Sunday, 17 July 2011

അഴിമതിയില്‍ മുങ്ങി മഹരാഷ്ട്ര

പ്രത്യേക ലേഖകന്‍

അഴിമതിയും അതു തടയാന്‍ ലോക്പാല്‍ ബില്ലും അണ്ണാ ഹസാരെയുമൊക്കെ ചര്‍ച്ചാ വിഷയമായിട്ടു മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹത്തിന്‍റെ തന്നെ സംസ്ഥാനമായ മഹരാഷ്ട്രയിലാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറൊയുടെ കണക്കനുസരിച്ചു രാജ്യത്ത് ഏറ്റവുമധികം അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹരാഷ്ട്രയില്‍. 2000 മുതല്‍ 2009 വരെയുള്ള വര്‍ഷങ്ങളില്‍ 4,566 അഴിമതി കേസുകളാണ് മഹരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്.

അഴിമതിക്കേസുകളില്‍ രണ്ടാം സ്ഥാനം രാജസ്ഥാനാണ്. ഒമ്പതു വര്‍ഷത്തിനിടെ 3,770 കേസുകളാണു രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്. മഹരാഷ്ട്രയില്‍ പത്തു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ പ്രതിവര്‍ഷം 450ലധികം കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. 28% കേസുകള്‍ മാത്രമാണ് ഇതില്‍ ശിക്ഷിക്കപ്പെടുന്നത്. അവസാന വര്‍ഷം 647 പേരെ അറസ്റ്റ് ചെയ്തെങ്കിലും ശിക്ഷിക്കപ്പെട്ടവര്‍ 100ലധികം മാത്രം. ഒറിസയാണു മൂന്നാം സ്ഥാനത്ത്.

സ്വത്തു കണ്ടുകെട്ടുന്നതിലും പിന്നിലാണു മഹരാഷ്ട്ര. ഒമ്പതു കോടിയുടെ സ്വത്തു മാത്രമാണു ജപ്തി ചെയ്തത്. ഒറിസയില്‍ 63 കോടിയും കര്‍ണാടകത്തില്‍ 20 കോടിയുമാണു കണ്ടുകെട്ടിയത്. ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ യഥാക്രമം 14, 13 കോടി ജപ്തി ചെയ്തു. ഉത്തര്‍പ്രദേശില്‍ 786 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ഒരു മാസം ശരാശരി ആറു കേസുകള്‍ മാത്രം. അഴിമതി കേസുകളില്‍ ഏറ്റവുമധികം ശിക്ഷ യഥാവിധി നടപ്പാക്കുന്നതു ബിഹാര്‍ സര്‍ക്കാരാണ്. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 617 കേസുകളില്‍ 78 ശതമാനത്തിനും ബിഹാര്‍ സര്‍ക്കാര്‍ ശിക്ഷ നല്‍കി.

ആദര്‍ശ് ഭവന കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി, 2ജി സ്പെക്ട്രം, വായ്പാ കുംഭകോണം, എസ് ബാന്‍ഡ് അഴിമതി എന്നിവയെത്തുടര്‍ന്ന് അഴിമതിക്കേസുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ പ്രത്യേക മന്ത്രിസഭാ പാനലിനെ നിയോഗിച്ചിരുന്നു. 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശം. നിയമം, ഭരണം തുടങ്ങി അഴിമതി തടയാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പാനലിനോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതു പിന്നീടു വന്ന ലോക്പാലില്‍ മുങ്ങിപ്പോയി.

സ്വാതന്ത്ര്യാനന്തരം അഴിമതിക്കഥകള്‍ക്കു പഞ്ഞമുണ്ടായിട്ടില്ല. 1948ലെ ജീപ്പ് കുംഭകോണം, 1951ലെ മുദ്ഗല്‍ കേസ്, 1957-58 കാലയളവിലെ മുന്‍ഡ്ര കരാര്‍, 1963ലെ മാലവിയ- സിറാജുദീന്‍ അഴിമതി, 1963ലെ പ്രതാപ് സിങ് ഖൈറോണ്‍ കേസ് എന്നിവ പ്രതിക്കൂട്ടിലാക്കിയതു കോണ്‍ഗ്രസിനെത്തന്നെയായിരുന്നു. ബൊഫേഴ്സ്, എയര്‍ ബസ് ഇടപാട് (1990), ഹര്‍ഷദ് മേത്ത കുംഭകോണം (1992), ഗോള്‍ഡ് സ്റ്റാര്‍ സ്റ്റീല്‍ വിവാദം (1992), ജെഎംഎം- ഹവാല ഇടപാട്- യൂറിയ കുംഭകോണം (1966) എന്നിവയും അഴിമതിപ്പട്ടികയില്‍ ഇടം കണ്ടെത്തി.

അഴിമതിയും അതു തടയാന്‍ ലോക്പാല്‍ ബില്ലും അണ്ണാ ഹസാരെയുമൊക്കെ ചര്‍ച്ചാ വിഷയമായിട്ടു മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹത്തിന്‍റെ തന്നെ സംസ്ഥാനമായ മഹരാഷ്ട്രയിലാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറൊയുടെ കണക്കനുസരിച്ചു രാജ്യത്ത് ഏറ്റവുമധികം അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹരാഷ്ട്രയില്‍. 2000 മുതല്‍ 2009 വരെയുള്ള വര്‍ഷങ്ങളില്‍ 4,566 അഴിമതി കേസുകളാണ് മഹരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്.

അഴിമതിക്കേസുകളില്‍ രണ്ടാം സ്ഥാനം രാജസ്ഥാനാണ്. ഒമ്പതു വര്‍ഷത്തിനിടെ 3,770 കേസുകളാണു രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്. മഹരാഷ്ട്രയില്‍ പത്തു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ പ്രതിവര്‍ഷം 450ലധികം കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. 28% കേസുകള്‍ മാത്രമാണ് ഇതില്‍ ശിക്ഷിക്കപ്പെടുന്നത്.

അവസാന വര്‍ഷം 647 പേരെ അറസ്റ്റ് ചെയ്തെങ്കിലും ശിക്ഷിക്കപ്പെട്ടവര്‍ 100ലധികം മാത്രം. ഒറിസയാണു മൂന്നാം സ്ഥാനത്ത്.

സ്വത്തു കണ്ടുകെട്ടുന്നതിലും പിന്നിലാണു മഹരാഷ്ട്ര. ഒമ്പതു കോടിയുടെ സ്വത്തു മാത്രമാണു ജപ്തി ചെയ്തത്. ഒറിസയില്‍ 63 കോടിയും കര്‍ണാടകത്തില്‍ 20 കോടിയുമാണു കണ്ടുകെട്ടിയത്.

ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ യഥാക്രമം 14, 13 കോടി ജപ്തി ചെയ്തു. ഉത്തര്‍പ്രദേശില്‍ 786 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ഒരു മാസം ശരാശരി ആറു കേസുകള്‍ മാത്രം. അഴിമതി കേസുകളില്‍ ഏറ്റവുമധികം ശിക്ഷ യഥാവിധി നടപ്പാക്കുന്നതു ബിഹാര്‍ സര്‍ക്കാരാണ്. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 617 കേസുകളില്‍ 78 ശതമാനത്തിനും ബിഹാര്‍ സര്‍ക്കാര്‍ ശിക്ഷ നല്‍കി.

ആദര്‍ശ് ഭവന കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി, 2ജി സ്പെക്ട്രം, വായ്പാ കുംഭകോണം, എസ് ബാന്‍ഡ് അഴിമതി എന്നിവയെത്തുടര്‍ന്ന് അഴിമതിക്കേസുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ പ്രത്യേക മന്ത്രിസഭാ പാനലിനെ നിയോഗിച്ചിരുന്നു. 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശം. നിയമം, ഭരണം തുടങ്ങി അഴിമതി തടയാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പാനലിനോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതു പിന്നീടു വന്ന ലോക്പാലില്‍ മുങ്ങിപ്പോയി.

സ്വാതന്ത്ര്യാനന്തരം അഴിമതിക്കഥകള്‍ക്കു പഞ്ഞമുണ്ടായിട്ടില്ല. 1948ലെ ജീപ്പ് കുംഭകോണം, 1951ലെ മുദ്ഗല്‍ കേസ്, 1957-58 കാലയളവിലെ മുന്‍ഡ്ര കരാര്‍, 1963ലെ മാലവിയ- സിറാജുദീന്‍ അഴിമതി, 1963ലെ പ്രതാപ് സിങ് ഖൈറോണ്‍ കേസ് എന്നിവ പ്രതിക്കൂട്ടിലാക്കിയതു കോണ്‍ഗ്രസിനെത്തന്നെയായിരുന്നു. ബൊഫേഴ്സ്, എയര്‍ ബസ് ഇടപാട് (1990), ഹര്‍ഷദ് മേത്ത കുംഭകോണം (1992), ഗോള്‍ഡ് സ്റ്റാര്‍ സ്റ്റീല്‍ വിവാദം (1992), ജെഎംഎം- ഹവാല ഇടപാട്- യൂറിയ കുംഭകോണം (1966) എന്നിവയും അഴിമതിപ്പട്ടികയില്‍ ഇടം കണ്ടെത്തി. 

No comments:

Post a Comment